SignIn
Kerala Kaumudi Online
Saturday, 25 April 2026 6.20 PM IST

കോന്നി മെഡിക്കൽ കോളേജിൽ തീപിടിത്തം; പുതിയ കെട്ടിടത്തിൽ എങ്ങനെ തീപടർന്നെന്ന് ആക്ഷേപം

Increase Font Size Decrease Font Size Print Page
fire

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ തീപിടിത്തം. ജനറേറ്റർ റൂമിൽ നിന്നാണ് തീപടർന്നത്. കോന്നിയിൽ നിന്നും രണ്ട് അഗ്നിരക്ഷാസേന യൂണിറ്റും പത്തനംതിട്ടയിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തിച്ച് തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. തീപിടത്തത്തെ തുടർന്ന് പുക മുകൾ നിലകളിലേക്ക് വ്യാപിച്ചിരുന്നു. പത്തനംതിട്ടയിൽ നിന്നും ബ്ലോവർ എത്തിച്ച് അഗ്നിരക്ഷാസേന പുക വലിച്ചുപുറത്തേക്ക് കളയുകയായിരുന്നു. രോഗികൾ സുരക്ഷിതരാണ്.

തീ പടർന്നതോടെ മുൻകരുതലെന്ന നിലയിൽ ആദ്യഘട്ടത്തിൽ തന്നെ രോഗികളെ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് പുറത്തിറക്കി നിർത്തിയിരുന്നു. ഷോർട്ട് സർക്യൂട്ട് കാരണമാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. അതേസമയം,​ പുതിയ കെട്ടിടത്തിലേക്ക് എങ്ങനെ തീ പടർന്നെന്ന ആക്ഷേപവും രോഗികളുടെ കൂട്ടിരിപ്പുകാർ ഉന്നയിക്കുന്നുണ്ട്.

TAGS: FIRE, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.