
പാലക്കാട്: ദേശീയ പാതയിൽ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. തണ്ണിമത്തനെന്ന വ്യാജേന പിക്കപ്പ് വാനിലാണ് സ്‌ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. മെഡിക്കൽ കോളേജിന് സമീപം ഇന്നലെ രാത്രി എട്ടരയോടെ പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് തൃശൂരിലേക്ക് പോയ വാഹനം പിടികൂടിയത്. നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. തണ്ണിമത്തൻ ലോഡിന് താഴെയാണ് സ്‌ഫോടക വസ്തുക്കളടങ്ങിയ പെട്ടികൾ സൂക്ഷിച്ചിരുന്നത്. ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പിടികൂടിയത്. വാഹനത്തിൽ നൂറിലധികം പെട്ടികളുണ്ടായിരുന്നു. തമിഴ്‌നാട് ധാരാപുരം തുപ്പൂരിൽ നിന്ന് കൊണ്ടുവന്ന തണ്ണിമത്തൻ ചാക്കുകൾക്കിടയിലാണ് അനധികൃത വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ഇവ കരിങ്കൽ ക്വാറി ഉപയോഗത്തിന് വേണ്ടിയുള്ളതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |