SignIn
Kerala Kaumudi Online
Saturday, 07 February 2026 1.15 PM IST

കൊടുങ്ങല്ലൂരിൽ കള്ളനോട്ടുകൾ വ്യാപകം, കബളിപ്പിക്കുന്നത് 500 ന്റെ കള്ളനോട്ടുകൾ നൽകി

Increase Font Size Decrease Font Size Print Page

kallanot

കൊടുങ്ങല്ലൂർ : നഗരത്തിലും പരിസര പ്രദേശങ്ങളിലും 500 രൂപയുടെ കള്ളനോട്ട് വ്യാപകം. കള്ളനോട്ടുകൾ ലഭിച്ച് കബളിപ്പിക്കപ്പെടുന്നവരിൽ ഏറെയും വ്യാപാരികളാണ്. കള്ളുഷാപ്പിൽ കയറി ശാപ്പിട്ടതിനു ശേഷം കള്ളനോട്ട് നൽകി കബളിപ്പിച്ചതായുള്ള വിവരം പുറത്തുവന്നു. കൊടുങ്ങല്ലൂർ ബൈപാസിനരികിലുള്ള കള്ളുഷാപ്പിലും കോതപറമ്പ് കള്ളുഷാപ്പിലും അടുത്തിടെയായി സാധനങ്ങൾ വാങ്ങി കഴിച്ചവർ 500 രൂപയുടെ കള്ളനോട്ടാണ് നൽകിയത്. പിന്നീടാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. നോട്ടിന്റെ ഒരുവശം ഫോർ ഫിലിം ഷൂട്ടിംഗ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. സിനിമ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നോട്ട് നൽകിയാണ് കബളിപ്പിക്കുന്നത്. വിവരം ശ്രദ്ധയിൽപ്പെട്ടതോടെ മാനേജ്‌മെന്റ് കള്ള് ഷാപ്പ് തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം എടവിലങ്ങ് കള്ള് ഷാപ്പിൽ വ്യാജനോട്ട് നൽകാൻ ശ്രമിക്കുന്നതിനിടയിൽ ഒരാൾ പിടിയിലായെങ്കിലും പ്രദേശത്തെ നേതാക്കൾ ഇടപെട്ട് പ്രശ്‌നം ഇല്ലാതാക്കി. ഇതോടെ പരാതിയിൽ നിന്നും മാനേജ്‌മെന്റും പിന്തിരിഞ്ഞു. 500 രൂപ നോട്ടുകൾ വാങ്ങി സാധനങ്ങൾ കൊടുക്കാൻ ഭയക്കുന്ന സ്ഥാതിയാണ് പ്രദേശത്തുള്ളത്. സമഗ്ര അന്വേഷണം നടത്തി കള്ളനോട്ടുകളുടെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യം ശക്തമാണ്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.