
തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി 2026 ജനുവരി വരെ വരെ 6,00,610 ഗുണഭോക്താക്കൾ ഭവന നിർമ്മാണ ധനസഹായത്തിനായി തദ്ദേശ സ്ഥാപനവുമായി കരാറുണ്ടാക്കിയെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ അറിയിച്ചു. ഇതിൽ 4,82,736 വീടുകളുടെ നിർമ്മാണം പൂർത്തിയായി.
117874 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിയ്ക്കുന്നു. ഇതിനു പുറമേ ലൈഫ് മിഷൻ, തദ്ദേശ സ്വയം ഭരണസ്ഥാ പനങ്ങൾ, സന്നദ്ധ സംഘടനകൾ, പാർട്ടണർഷിപ്പ് സ്‌പോൺസർഷിപ്പ് എന്നിവയിലൂടെ 18 ഫ്ളാറ്റുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. 23 ഫ്ളാറ്റുകളുടെ നിർമ്മാണം പുരോഗമിയ്ക്കുന്നതായും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |