
തൃശൂർ: കഴിഞ്ഞ എട്ട് വർഷമായി ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ നഴ്‌സുമാർ ഫെബ്രുവരി 21ന് സൂചനാ പണിമുടക്ക് നടത്തും. നഴ്‌സുമാരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻ ഷാ അറിയിച്ചു.
സംസ്ഥാനത്തെ മുഴുവൻ നഴ്‌സുമാരും പണിമുടക്കിന്റെ ഭാഗമാകും. പണിമുടക്ക് ദിനത്തിൽ അത്യാഹിത വിഭാഗത്തിലും വാർഡിലും മാത്രമാകും നഴ്‌സുമാരുടെ സേവനം. തൃശൂരിൽ ഇന്നലെ നടന്ന യു.എൻ.എ സംസ്ഥാന കൗൺസിൽ യോഗം ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അദ്ധ്യക്ഷനായി. ദേശീയ സെക്രട്ടറി എം.വി.സുധീപ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അജയ് വിശ്വംഭരൻ, ട്രഷറർ ദിവ്യ, വർക്കിംഗ് പ്രസിഡന്റ് റെജി ജോൺ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |