കാട്ടുചെടിയാണെന്ന് കരുതി വെട്ടിമാറ്റരുത്; ആരോഗ്യത്തിന് കാവലാണ് ഈ സസ്യം
Friday 06 February, 2026 | 4:51 PM
നാട്ടിൻപുറങ്ങളിലെ പറമ്പുകളിൽ ധാരാളമായി പടർന്നുപിടിക്കാറുള്ള ഒരു സസ്യമാണ് തഴുതാമ. കാട്ടുചെടിയായി മാത്രം കരുതുന്ന ഇവയെ ഒരു പച്ചക്കറിയായും ഉപയോഗിക്കാൻ സാധിക്കും. ധാരാളം ഔഷധഗുണങ്ങളും ഈ സസ്യത്തിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹം, മലബന്ധം, അസിഡിറ്റി, കൊളസ്‌ട്രോൾ തുടങ്ങീ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള സമ്പൂർണ ഔഷധമാണ് തഴുതാമ. ആഹാരക്രമത്തിൽ തഴുതാമ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് തിരിച്ചറിയാം.
ഒമേഗ3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയത്തെ സംരക്ഷിക്കാനും സാധിക്കുന്നു.
ഇവയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങൾ കുറയ്‌ക്കുന്നു.
വിറ്റാമിൻ എ,സി എന്നിവയും ആന്റിഓക്‌സിഡന്റുകളും ഉള്ളതിനാൽ പ്രതിരോധശേഷി വർദ്ധിക്കാൻ സഹായിക്കുന്നു.
ഇവയിൽ ധാരാളമായി ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ ചൂട് കുറയ്‌ക്കുന്നു. അതിനാൽ ചൂടുക്കാലത്ത് തഴുതാമ ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കുന്നത് കൂടുതൽ ഗുണകരമാണ്.
ആന്റി ഓക്‌സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും മുടിവേര് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവ എല്ലുകൾ ശക്തമാക്കാൻ സഹായിക്കുന്നു.
കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ ഡയറ്റ് പിന്തുടരുന്നവർക്ക് ഇത് വളരെ അനുയോജ്യമായ ഭക്ഷണമാണ്.
എന്നാൽ ഇവ അമിതമായി കഴിക്കുന്നത് ചിലരിൽ വയറിളക്കത്തിന് കാരണമാകാം.