SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.53 PM IST

സാമ്പത്തിക ഭദ്രതയ്ക്ക് അടിവരയിടുന്ന തീരുമാനമെന്ന് വി. പി നന്ദകുമാർ

Increase Font Size Decrease Font Size Print Page
nandakumar

കൊച്ചി: റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിറുത്താനും നിഷ്‌പക്ഷ പണ നയം തുടരാനുമുള്ള റിസർവ് ബാങ്ക് പണ നയ സമിതിയുടെ തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയിലുള്ള വിശ്വാസത്തിന് അടിവരയിടുന്നുവെന്ന് മണപ്പുറം ഫിനാൻസ് എം.ഡിയും ചെയർമാനുമായ വി. പി നന്ദകുമാർ പറഞ്ഞു. ജി.ഡി.പി മെച്ചപ്പെടുമെന്നും വിലക്കയറ്റം മിതമായിരിക്കുമെന്ന നിഗമനം സുസ്ഥിര വായ്‌പാ വളർച്ചയ്ക്കും ബിസിനസിനും അനുകൂലമാണ്. വൻകിട എൻ.ബി.എഫ്‌.സി,ഐ.സി.സി സ്ഥാപനങ്ങൾക്ക് ശാഖകളുടെ എണ്ണം കൂട്ടാൻ മുൻകൂർ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കാനുള്ള നിർദേശം സ്വാഗതാർഹമാണ്.ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന വായ്പാ സ്ഥാപനങ്ങൾ കൂടുതൽ കാര്യ ക്ഷമമാക്കാനും നഗര, ഗ്രാമ വ്യത്യാസമില്ലാതെ താഴേക്കിടയിലുള്ളവരിലേക്കു സേവനം എത്തിക്കാനും സഹായിക്കും. എം.എസ്.എം.ഇ വിഭാഗത്തിലെ വ്യവസായങ്ങൾക്ക് ജാമ്യമില്ലാ വായ്പയായി അനുവദിക്കാവുന്ന തുക 20 ലക്ഷം രൂപയായി വർദ്ധിപ്പിച്ചതും ലീഡ് ബാങ്ക് പദ്ധതിക്കു കീഴിൽ ഏകീകൃത പോർട്ടലിനു രൂപം നൽകാനുള്ള നീക്കവും പ്രാധാന്യമുള്ള നടപടികളാണ്.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.