SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.17 PM IST

യുഎസുമായുള്ള ചർച്ചയ്ക്ക് വഴങ്ങാതെ ഇറാൻ,​ സമ്മർദ്ദവുമായി പാകിസ്ഥാൻ

Increase Font Size Decrease Font Size Print Page

iran-

ടെഹ്റാൻ : രണ്ടാംഘട്ട സമാധാന ചർച്ചകൾക്കായി യു,​എസ് പ്രതിനിധി സംഘം ഇസ്ലാമാബാദിലേക്ക് തിരിച്ചെങ്കിലും ചർച്ചകൾക്കില്ലെന്ന നിലപാട് ആവർത്തിച്ച് ഇറാൻ. യു.എസുമായി പുതിയ ഘട്ട ചർച്ചകൾക്കില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. അടുത്ത ഘട്ട ചർച്ചകൾക്കായി നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് എസ്മായിൽ ബഖാഇ പറഞ്ഞു.

അമേരിക്കയുടെ ഭാഗത്ത് നിന്ന് ഗൗരവകരമായ നീക്കങ്ങൾ ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇറാന്റെ ചരക്കുകപ്പൽ യു.എസ് പിടിച്ചെടുത്തതും നാവിക ഉപരോധം പിൻവലിക്കാത്തതും നിലവിലെ വെടിനിറുത്തൽ കരാറിന്റ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. ഇറാനെ അനുനയിപ്പിക്കാൻ പാകിസ്ഥാൻ ചർച്ചകൾ നടത്തിവരികയാണ്. എന്നാൽ അനുകൂലമായ സമീപനമല്ല ഇറാന്റെ ഭാഗത്ത് നിന്നുള്ളത് എന്നാണ് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇറാന് മേലുള്ള നാവിക ഉപരോധം തുടരുമെന്നാണ് യു,​എസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്. ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ രാജ്യത്തെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.