
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പീഡനക്കേസിൽ കുടുക്കുമെന്ന് മന്ത്രി കെ.ബി.ഗണേശ്‌കുമാർ തന്നോട് പലവട്ടം പറഞ്ഞിട്ടുണ്ടെന്ന് ഗണേശിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സുധീർ മലയിൽ കൊട്ടാരക്കര ജുഡീഷ്യൻ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകി. സോളാർ പീഡനക്കേസിലെ പരാതിക്കാരിയും ഗണേശും പ്രതികളായ ഗൂഢാലോചന കേസിലെ സാക്ഷിയാണ് സുധീർ.
2011 മുതൽ 13 വരെ ഗണേശ് മന്ത്രിയായിരുന്ന വേളയിൽ സുധീർ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ടിരുന്നു. പരാതിക്കാരിയുമായി ഗണേശിന് അടുത്ത ബന്ധമുണ്ടായിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഓഫീസുകളിലും അവർ മിക്കപ്പോഴും വന്നിരുന്നു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന ഗണേശിന്, ഭാര്യ യാമിനി തങ്കച്ചി നൽകിയ ഗാർഹിക പീഡന പരാതിയെത്തുടർന്ന് രാജി വയ്ക്കേണ്ടി ന്നു. മന്ത്രിസ്ഥാനം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമീപിച്ചെങ്കിലും നടന്നില്ല. ഇതിന്റെ പ്രതികാരമായിട്ടാണ് ഉമ്മൻചാണ്ടിയെ പാഠം പഠിപ്പിക്കുമെന്ന് തന്നോട് പലവട്ടം പറഞ്ഞിട്ടുള്ളതെന്നും പീഡനക്കേസിൽ ഉമ്മൻചാണ്ടിയുടെ പേര് ചേർത്തതെന്നും മൊഴിയിൽ പറയുന്നു. സോളാർ കേസിലെ പരാതിക്കാരി ഹാജരാക്കിയ കത്തിൽ നാല് പേജ് കൂട്ടിച്ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കേസിലാണ് സുധീറിന്റെ മൊഴി. അഭിഭാഷകനായ സുധീർ ജേക്കബാണ് ഹർജിക്കാരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |