
തൃശൂർ: ഹയാത്ത് റീജൻസിയിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീൻ പങ്കെടുത്ത ചടങ്ങിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തത് ചർച്ചയായി. ഡി.സി.സി സെക്രട്ടറി കെ.ഗിരീഷ്‌കുമാറാണ് എത്തിയത്. ബി.ജെ.പി നേതാക്കൾ ഗിരീഷ് കുമാറിനെ സ്വീകരിച്ചിരുത്തി. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കൂടിയായ ഗിരീഷ് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ഒരേ വോട്ട് നിലയായതോടെ നറുക്കെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയാണ് ജയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
