SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.02 PM IST

സജിൻ ഗോപുവും നാലു  പുതുമുഖങ്ങളും; ടിനു പാപ്പച്ചന്റെ കൊല്ലം കോട്ട കമ്പനി

Increase Font Size Decrease Font Size Print Page

ss

സജിൻ ഗോപുവിനെയും നാലു പുതുമുഖങ്ങളെയും കേന്ദ്ര കഥാപാത്രമാക്കി ടിനുപാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലം കോട്ട കമ്പനി എന്ന് പേരിട്ടു. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന കൊല്ലം കോട്ട കമ്പനിയുടെ ചിത്രീകരണം ആലപ്പുഴ ജില്ലയിലെ പാലമേൽ പ്രദേശത്തും കൊല്ലം ജില്ലയിലുമായി പൂർത്തിയായി. ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.പൊലീസുകാരനും ചെറുപ്പക്കാരും തമ്മിലുള്ള സംഘർഷത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.

ആർ. അരവിന്ദൻ, സുജിത് സുന്ദരം എന്നിവർ ചേർന്നാണ് രചന. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് രാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് ദീപു ജോസഫ്, കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് ഡിസൈൻ രങ്കനാഥ് രവി. ആക്ഷൻ കലൈകിംഗ് സൺ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ പാർത്ഥ്‌വിൻ എൻ, രാജൻ. അരുൺ നാരായൻ പ്രൊഡക്ഷൻസ്, അഞ്ജന ടാക്കീസ്, എവരി ഡേ ഫിലിംസ് എന്നീ ബാനറിൽ അരുൺ നാരായൻ, അഞ്ജന ഫിലിപ്പ്, ബിനു എസ്.ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് നിർമ്മാണം. കോ പ്രൊഡ്യൂസർ അച്ചു ബേബി ജോൺ. അതേസമയം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ് അരുൺ നാരായൻ. കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സജിൻ ഗോപു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.