SignIn
Kerala Kaumudi Online
Monday, 09 February 2026 10.54 AM IST

ഉന്നാവോ കേസ് പ്രതി സെൻഗർ സുപ്രീംകോടതിയിൽ

Increase Font Size Decrease Font Size Print Page
gf

ന്യൂഡൽഹി: ഉന്നാവോ മാനഭംഗക്കേസിലെ അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം തേടി പ്രതിയും മുൻ ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സിംഗ് സെൻഗാർ സുപ്രീം കോടതിയെ സമീപിച്ചു. കേസ് ഇന്ന് പരിഗണിക്കും.

കസ്റ്റഡി മരണ കേസിലെ പത്ത് വർഷം തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന സെൻഗാറിന്റെ അപേക്ഷ കഴിഞ്ഞ മാസം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. മാനഭംഗക്കേസിൽ സെൻഗാറിന് ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. കസ്റ്റഡി മരണക്കേസിൽ സെൻഗാർ 2018 ഏപ്രിൽ 13 മുതൽ കസ്റ്റഡിയിലാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവും അനുഭവിക്കുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.