
കോഴിക്കോട്: വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ അതിജീവിതയെ ബസിൽ പിന്തുടർന്ന് കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് ഓട്ടോയിൽ കയറ്റി വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിലായി. വെള്ളരിക്കൽ സ്വദേശി ഷൗക്കത്തലിയാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. ഓട്ടോ യാത്രയ്ക്കിടെ അശ്ളീല പദപ്രയോഗം നടത്തുകയും ചെയ്തു. ഈ മാസമാണ് സംഭവം നടന്നത്. വനിത സ്റ്റേഷനിലെ എസ്.ഐ തുളസിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോഴിക്കോട് വെച്ചാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |