
ഷൊർണൂർ: കുളപ്പുള്ളി മെഗാ ലോഡ്ജ് കേന്ദ്രമാക്കി അന്യ സംസ്ഥാന സ്ത്രീകളെ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്‌ഡിൽ ലോഡ്ജ് ഉടമയടക്കം 13 പേരെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പുഴ കുറുവട്ടൂർ നെടിയോടത്ത് വീട്ടിൽ ബഷീറാണ് (57) ലോഡ്ജ് ഉടമ,വെസ്റ്റ് ബംഗാൾ , അസാം ൾ, ബാംഗ്ലൂർ സ്വദേശിനികളാണ് യുവതികൾ. ഷൊർണൂർ സി.ഐ വി. രവികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. ബഷീർ വിവിധ സംസ്ഥാനങ്ങളിൽ നിന്നും യുവതികളെ ലോഡ്ജിലെത്തിച്ച് ഉന്നതരുൾപ്പെടുന്ന ഇടപാടുകാർക്ക് കാഴ്ചവെച്ച് ലക്ഷങ്ങൾ വിലപേശി വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. 2013 ലും ഇതേ സ്ഥാപനത്തിൽ സമാന രീതിയിലുള്ള പെൺവാണിഭ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിന്റെ വിചാരണ നടക്കുയാണ് . പിടിയിലായ മുഴുവൻ പേരെയും പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്. ഐ കെ. പി.അശ്വിൻ, എ.എസ്.ഐ സുഭദ്ര, സി.പി.ഒമാരായ രാജേഷ്, ഹരിഹരൻ, ഡിന്റു, സനൽകുമാർ, വള്ളി, സി.പി.ഒ നിഷാദ് എന്നിവരാണ് സംഘത്തെ വലയിലാക്കിയ പൊലീസ് ടീം അംഗങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |