
മുൻ വർഷങ്ങളിൽനിന്ന് മാറ്റങ്ങളോടെ നീറ്റ് യു.ജി 2026 പരീക്ഷ മേയ് മൂന്നിനു നടക്കും.നോട്ടിഫിക്കേഷൻ പുറത്തിറിങ്ങി.മാർച്ച് 8 വരെ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്.എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ, ഹോമിയോപ്പതി, യൂനാനി, സിദ്ധ, കാർഷിക, വെറ്ററിനറി, ഫിഷറീസ് ബിരുദ കോഴ്‌സുകൾക്കുള്ള പ്രവേശനം നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നാണ്.വെബ്സൈറ്റ്:neet.nta.nic.in.2026 ലെ നീറ്റ് യു.ജി പരീക്ഷ സിലബസ് നാഷണൽ മെഡിക്കൽ കമ്മിഷൻ പുറത്തിറക്കി. മൊത്തം സിലബസിൽ മുൻ വർഷത്തെ അപേക്ഷിച്ചു കുറവ് വരുത്തിയിട്ടുണ്ട്.വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും സിലബസ് മാറ്റം വ്യക്തമായി മനസിലാക്കണം.അണ്ടർ ഗ്രാജ്വേവേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ ബോർഡാണ് സിലബസ് പുറത്തിറക്കിയിരിക്കുന്നത്. നാഷണൽ മെഡിക്കൽ കമ്മിഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. www.nmc.org.in
കീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
പൊതുവിഭാഗത്തിൽ പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബിയോടെക്‌നോളജി 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കും അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. മറ്റു വിഭാഗത്തിൽപ്പെട്ടവർക്ക് 40 ശതമാനം മാർക്ക് മതി. നീറ്റിന് അപേക്ഷിക്കാൻ 17 വയസ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായ പരിധിയില്ല.നീറ്റിനു രജിസ്റ്റർ ചെയ്യുന്നവർ കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം ലഭിക്കാൻ കീം (KEAM) പോർട്ടലിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ നോട്ടിഫിക്കേഷൻ അനുസരിച്ച് രജിസ്റ്റർ ചെയ്യണം.
പരീക്ഷയും പരീക്ഷാ കേന്ദ്രങ്ങളും
ഒബ്‌ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് പരീക്ഷയാണ്. മൊത്തം 180 ചോദ്യങ്ങൾക്ക്, ഓരോ ചോദ്യത്തിനും 4 മാർക്ക് വീതം 720 മാർക്കാണ്. ഇതിൽ 50 ശതമാനം, അതായത് 360 മാർക്കിന്റെ ചോദ്യങ്ങൾ ബയോളജിയിൽ നിന്നാണ്. ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയിൽ നിന്ന് 45 വീതം ചോദ്യങ്ങളുണ്ടാകും. തെറ്റുത്തരത്തിന് ഒരു നെഗറ്റീവ് മാർക്കുണ്ട്.മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ ചോദ്യ പേപ്പർ ലഭിക്കും.കേരളത്തിലും ലക്ഷദ്വീപിലും മാത്രമാണ് മലയാളം ചോദ്യ പേപ്പർ ലഭിക്കുക.കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലെ കവരത്തിയിലും അടക്കം ഇന്ത്യയിൽ 552 പരീക്ഷാ കേന്ദ്രങ്ങലുണ്ട്.ഇവയക്കു പുറമേ ദുബായ്, അബുദാബി ഉൾപ്പെടെ വിദേശത്ത് 14 കേന്ദ്രങ്ങളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |