SignIn
Kerala Kaumudi Online
Thursday, 19 February 2026 4.55 AM IST

സച്ചിദാനന്ദൻ കാരശ്ശേരിയെ പിന്തുടരുന്നു: അശോകൻ ചെരുവിൽ

Increase Font Size Decrease Font Size Print Page
ashokan-charuvil

തൃശൂർ: കേരളത്തിന് നല്ലത് മുന്നണികൾ മാറി ഭരിക്കുന്നതാണെന്ന കെ.സച്ചിദാനന്ദന്റെ പരാമർശത്തിന് ഫേസ്ബുക്കിൽ മറുപടിയുമായി അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ. 'സി.പി.എമ്മിനെയും കോൺഗ്രസിനെയും ഒന്നിച്ചു രക്ഷിക്കാൻ' ഇത്തവണ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ടുവരണമെന്ന വാദഗതി ആദ്യം മുന്നോട്ടു വച്ച പണ്ഡിതൻ എം.എൻ.കാരശ്ശേരിയാണ്. സച്ചിദാനന്ദൻ മാഷും സാറാ ടീച്ചറും കാരശ്ശേരി മാഷെ പിന്തുടർന്നിരിക്കുന്നു. സച്ചിമാഷിന്റെ വാദം ഏറെ കൗതുകമായി തോന്നി. പ്രതിപക്ഷമാണ് ജനാധിപത്യത്തിൽ പ്രധാനം. അവിടത്തെ ശൂന്യത നികത്താൻ കൂടുതൽ ഉത്തരവാദിത്തമുള്ളവരായ ഇടതുപക്ഷം അങ്ങോട്ട് മാറിയിരിക്കണം!. ചില ഘട്ടങ്ങളിൽ 'രക്ഷിക്കാനും' ചില ഘട്ടങ്ങളിൽ 'നശിപ്പിക്കാനും' വേണ്ടി ഇടതുപക്ഷത്തെ വിമർശിച്ച ചരിത്രമാണ് ഈ വലിയ എഴുത്തുകാർക്കുള്ളത്. കാരശേരി മാഷും സാറാ ടീച്ചറും തൊപ്പി വച്ചിട്ടാണ് രംഗത്തിറങ്ങിയതെങ്കിൽ അതിന് മുൻപേ തോക്കുപിടിച്ച് ഇറങ്ങിയ ചരിത്രമാണ് സച്ചി മാഷിനുള്ളതെന്നും പോസ്റ്റിൽ പറയുന്നു.

TAGS: ASHOKAN CHARUVIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY