SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

സർജറിയല്ല; മഞ്ജു വാര്യരുടെ കഴുത്തിലെ സ്റ്റിക്കറിന്റെ കാരണം മറ്റൊന്ന്

Increase Font Size Decrease Font Size Print Page
manju-warrier

നടി മഞ്ജു വാര്യരുടെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നടിയുടെ കഴുത്തിലെ നിഗൂഢമായ പാച്ചാണ് അതിന് കാരണം. ഭാവന നായികയായ 'അനോമി' എന്ന സിനിമ കാണാൻ കഴിഞ്ഞദിവസം മഞ്ജു എത്തിയിരുന്നു. ഈ സമയത്ത് താരത്തിന്റെ കഴുത്തിൽ ഒട്ടിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള പാച്ച് കണ്ടതോടെ താരം എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയയായതാണോ എന്ന രീതിയിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഇത് ആരാധകരെ ആശങ്കയിൽആഴ്ത്തി.

എന്നാൽ ഇത് മോഷൻ സിക്ക്നെസ് പാച്ച് ആണെന്നാണ് ചിലർ പറയുന്നത്. യാത്രയ്‌ക്കിടയിൽ ഉണ്ടാകുന്ന തലക്കറക്കം, ഛർദ്ദി, അസ്വസ്ഥത എന്നിവ ഒഴിവാക്കാനാണ് സാധാരണയായി ഈ പാച്ചുകൾ ഉപയോഗിക്കുന്നത്. ചെവിയുടെ പുറകിലോ കഴുത്തിലോ ഇവ ഒട്ടിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന മരുന്ന് ചർമ്മത്തിലൂടെ സാവധാനം ശരീരത്തിലേക്ക് ഇറങ്ങിചെല്ലുന്നു. വിമാനം, ബസ്, കപ്പൽ യാത്രകൾക്ക് മുൻപാണ് ഇത് ഉപയോഗിക്കുന്നത്. വെള്ള നിറത്തിലെ പ്രിന്റഡ് ടി ഷർട്ടും പാന്റ്സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മഞ്ജു തിയേറ്ററിൽ എത്തിയത്. വീഡിയോ.

അതേസമയം, ഭാവനയുടെ 90-ാമത്തെ ചിത്രമാണ് അനോമി. റഹ്മാൻ,​ ​ഭാ​വ​ന​ ​ എന്നിവരെ പ്രധാന കഥാപാത്രമാക്കി ന​വാ​ഗ​ത​നാ​യ​ ​റി​യാ​സ് ​മാ​രാ​ത്താണ് ചിത്രം സം​വി​ധാ​നം​ ​ചെ​യ്തത്. ബി​നു​ ​പ​പ്പു,​ ​വി​ഷ്ണു​ ​അ​ഗ​സ്ത്യ,​ ​അ​ർ​ജു​ൻ​ ​ലാ​ൽ,​ ​ഷെ​ബി​ൻ​ ​ബെ​ൻ​സ​ൺ,​ ​ദൃ​ശ്യ​ ​ര​ഘു​നാ​ഥ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ ഛാ​യാ​ഗ്ര​ഹ​ണം​ ​സു​ജി​ത് ​സാ​രം​ഗ്. ​ടി​ ​സീ​രീ​സ് ​ഫി​ലിം​സ്,​ ​പ​നോ​ര​മ​ ​സ്റ്റു​ഡി​യോ​സ്,​ കോ​ൺ​ഫി​ഡന്റ് ഗ്രൂ​പ്പ് ​ ​ബ്ലി​റ്റ്സ്ക്രീ​ഗ് ​ഫി​ലിം​സ്,​ ​എ.​പി.​കെ​ ​സി​നി​മ​,​ ​ ​ഭാ​വ​ന​ ​ പ്രൊ​ഡ​ക്ഷ​ൻ​സ് എന്നീ ബാനറിൽ ആണ് നിർമ്മാണം.

TAGS: MANJU WARRIER, ACTOR, VIDEO, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY