
ഹരിയാന: പ്രശസ്ത ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഗാസിയാബാദിലെ രാജ്നഗർ എക്സ്റ്റൻഷനിലാണ് താരം താമസിച്ചിരുന്നത്. ദിവ്യാങ്കരയുടെ അപ്രതീക്ഷിത വിയോഗം സിനിമാ - സംഗീത ലോകത്തെയും ആരാധകരെയും വലിയ ദുഃഖത്തിലാഴ്ത്തി.
ചൊവ്വാഴ്ച രാത്രിയോടെ ദിവ്യാങ്കയുടെ ആരോഗ്യനില പെട്ടെന്ന് മോശമാകുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക, ഹരിയാൻവി സംഗീത രംഗത്തെ തന്റെ സംഭാവനകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്പതിലധികം ഹരിയാൻവി ഗാനങ്ങളിൽ ദിവ്യാങ്ക അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 1.3 മില്യൺ ഫോളോവേഴ്സുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |