SignIn
Kerala Kaumudi Online
Thursday, 14 May 2026 12.46 AM IST

നടി ആര്യ വിവാഹിതയായി, വരൻ ദിലീപ്; ചടങ്ങിൽ താരമായി കുഞ്ഞനുജത്തി

Increase Font Size Decrease Font Size Print Page
Add as a preferred source on Google
arya-parvathy

നടിയും നർത്തകിയുമായ ആര്യ പാർവതി വിവാഹിതയായി. നടനും മോഡലും സംരംഭകനുമായ ദിലീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

ആര്യയുടെ കുഞ്ഞനുജത്തി ആദ്യ പാർവതി (പാലു) ആയിരുന്നു ചടങ്ങിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ആര്യയ്ക്ക് 24 വയസുള്ളപ്പോഴാണ് കുഞ്ഞനുജത്തി ജനിച്ചത്. അമ്മയുടെ 47ാം വയസിൽ ജനിച്ച അനുജത്തിയെ മകളെപ്പോലെയാണ് കാണുന്നതെന്ന് പല അഭിമുഖങ്ങളിലും ആര്യ പറഞ്ഞിട്ടുണ്ട്. നൃത്തം, മോഡലിംഗ്, അഭിനയം എന്നീ മേഖലകളിൽ സജീവ സാന്നിദ്ധ്യമാണ് ആര്യ. 'ആര്യമോഹനം' എന്ന പേരിൽ നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.

A post shared by Luminor Events And Designs (@luminor_events_and_designs)


Add as a preferred source on Google
TAGS: ARYA PARVATHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY