SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

ജവഹർ നഗറിലെ ഭൂമി തട്ടിപ്പ്: സബ് രജിസ്ട്രാറെ നാളെ കസ്റ്റഡിയിൽ വാങ്ങും

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: ജ​വ​ഹ​ർ​ന​ഗ​റി​ൽ​ ​വി​ദേ​ശ​ ​മ​ല​യാ​ളി​യു​ടെ​ ​പ​ത്ത് ​കോ​ടി​യി​ല​ധി​കം​ ​രൂ​പ​ ​വി​ല​വ​രു​ന്ന​ ​ഭൂ​മി​യും​ ​വീ​ടും വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുത്ത് മറിച്ചുവിൽക്കാൻ ഒത്താശ ചെയ്‌ത വനിതാ സബ് രജിസ്ട്രാർ കെ.എസ്.ലക്ഷ്മിയെ നാളെ കസ്റ്റഡിയിൽ വാങ്ങും.

കേസിന്റെ തുടരന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി ലക്ഷ്മിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച തന്നെ മ്യൂസിയം പൊലീസ് അപേക്ഷ സമർപ്പിച്ചിരുന്നു. ഇന്ന് പണിമുടക്കായതിനാൽ നാളെയാകും കസ്റ്റഡിയിൽ ലഭിക്കുക. കേസിൽ സബ് രജിസ്റ്റർ ഓഫീസിലെ മറ്റ് ജീവനക്കാർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് ലക്ഷ്മിയിൽ നിന്ന് ചോദിച്ചറിയും. സബ് രജിസ്ട്രാർക്ക് 10 ലക്ഷത്തിനു പുറമേ ഓഫീസ് ജീവനക്കാർക്ക് നൽകാനെന്ന പേരിൽ ആവശ്യപ്പെട്ട 10 ഫോൺ കൂടി നൽകിയിരുന്നു. പ്രധാനമായും ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം.

പൊലീസിന് സംശയമുള്ള ചില ഉദ്യോഗസ്ഥരെ ഇതിനകം ചോദ്യം ചെയ്തു. സബ് രജിസ്ട്രാർ ഓഫീസിലെ രേഖകൾ,രജിസ്റ്ററുകൾ,സീലുകൾ എന്നിവ ഓഫീസിനു പുറത്തുകൊണ്ടുപോയത് സംബന്ധിച്ച് അന്വേഷണം പൂർത്തിയാക്കാൻ പ്രതിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കാനും ആലോചനയുണ്ട്.

TAGS: CASE DIARY, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY