SignIn
Kerala Kaumudi Online
Sunday, 15 February 2026 9.08 AM IST

മിനി ടൈറ്റസിന്റെ അതിജീവന ഗാഥ മുടിയിൽ കിളിർത്ത മാന്ത്രികജയം

Increase Font Size Decrease Font Size Print Page
s

ഒ​രു​ ​ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ​എ​ങ്ങ​നെ​ ​ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാം​ ​എ​ന്ന​തി​ന് ​കേ​ര​ള​ത്തി​ലെ​ ​സം​രം​ഭ​ക​ ​ലോ​ക​ത്തി​ന് ​ന​ൽ​കാ​ൻ​ ​ക​ഴി​യു​ന്ന​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​മി​നി​ ​ടൈ​റ്റ​സ്.​ ​"​പോ​യ​ത് ​പോ​ട്ടെ,​ ​വീ​ണ്ടും​ ​മു​ടി​ ​വ​ള​രും​"​ ​എ​ന്ന​ ​ആ​ത്മ​വി​ശ്വാ​സം​ ​തു​ളു​മ്പു​ന്ന​ ​ആ​ ​വാ​ച​കം​ ​ഇ​ന്ന് ​ മ​ല​യാ​ളി​ക​ൾ​ക്ക് ​വെ​റു​മൊ​രു​ ​പ​ര​സ്യ​വാ​ച​ക​മ​ല്ല.​ ​അ​ത് ​പ്ര​തീ​ക്ഷ​യ​റ്റ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ ​ജീ​വി​ത​ത്തി​ന്റെ​ ​പു​തി​യൊ​രു​ ​അ​ദ്ധ്യാ​യ​മാ​ണ്.​ ​സാ​ധാ​ര​ണ​ക്കാ​രി​യാ​യ​ ​ഒ​രു​ ​വീ​ട്ട​മ്മ​യി​ൽ​ ​നി​ന്ന് ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​മു​ള്ള​ ​ഒ​രു​ ​ഹെ​യ​ർ​ ​ട്രീ​റ്റ്മെ​ന്റ് ​ശൃം​ഖ​ല​യു​ടെ​ ​ഉ​ട​മ​യി​ലേ​ക്കു​ള്ള​ ​മി​നി​യു​ടെ​ ​വ​ള​ർ​ച്ച​ ​ക​ണ്ണീ​രും​ ​ക​ഠി​നാ​ധ്വാ​ന​വും​ ​വാ​ശി​യും​ ​ക​ല​ർ​ന്ന​താ​ണ്.

ചെ​റു​പ്പ​ത്തി​ലെ​ ​ക​ഷ്ട​പ്പാ​ടും
സാ​മ്പ​ത്തി​ക​ ​ എന്ന​ ​സ്വ​പ്ന​വും​

തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​തി​ക​ച്ചും​ ​സാ​ധാ​ര​ണ​മാ​യ​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലാ​യി​രു​ന്നു​ ​മി​നി​യു​ടെ​ ​ജ​ന​നം.​ ​നാ​ല് ​മ​ക്ക​ളി​ൽ​ ​മൂ​ന്നാ​മ​ത്ത​വ​ൾ.​ ​ഓ​രോ​ ​രൂ​പ​യു​ടെ​യും​ ​വി​ല​ ​അ​റി​ഞ്ഞാ​യി​രു​ന്നു​ ​വ​ള​ർ​ച്ച.​ ​ത​ന്റെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​മ​റ്റൊ​രാ​ളു​ടെ​ ​മു​ന്നി​ൽ​ ​കൈ​നീ​ട്ടു​ന്ന​ത് ​മി​നി​ക്ക് ​ചെ​റു​പ്പം​ ​മു​ത​ലേ​ ​പ്രി​യ​മി​ല്ലാ​യി​രു​ന്നു.​ ​സാ​മ്പ​ത്തി​ക​ ​സ്വാ​ത​ന്ത്ര്യം​ ​നേ​ടി​യെ​ടു​ക്കു​ക​ ​എ​ന്ന​ത് ​ഒ​രു​ ​ല​ക്ഷ്യ​മാ​യി​ ​മി​നി​ ​മ​ന​സ്സി​ൽ​ ​കു​റി​ച്ചി​ട്ടു.​ 22​-ാം​ ​വ​യ​സ്സി​ൽ​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞെ​ങ്കി​ലും,​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​വീ​ട്ട​മ്മ​യാ​യി​ ​ഒ​തു​ങ്ങാ​ൻ​ ​മി​നി​ ​ത​യ്യാ​റ​ല്ലാ​യി​രു​ന്നു.​ ​എ​യ​ർ​ഫോ​ഴ്സ് ​ബ്യൂ​ട്ടി​ ​അ​ക്കാ​ദ​മി​യി​ൽ​ ​നി​ന്ന് ​ബ്യൂ​ട്ടീ​ഷ്യ​ൻ​ ​കോ​ഴ്സ് ​പ​ഠി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത് ​ത​ന്റെ​ ​ക​രി​യ​റി​ലെ​ ​ആ​ദ്യ​ത്തെ​ ​ചു​വ​ടു​വെ​പ്പാ​യി​രു​ന്നു.​ ​അ​ന്ന് ​കേ​ര​ള​ത്തി​ലെ​ ​മി​ക​ച്ച​ ​'​ഹെ​യ​ർ​ ​സ്റ്റൈ​ലി​സ്റ്റ്'​ ​ആ​കു​മെ​ന്നോ,​ ​ല​ക്ഷ​ങ്ങ​ൾ​ ​വ​രു​മാ​ന​മു​ള്ള​ ​ബി​സി​ന​സ്സ് ​സാ​മ്രാ​ജ്യം​ ​പ​ടു​ത്തു​യ​ർ​ത്തു​മെ​ന്നോ​ ​ഉ​ള്ള​ ​വ​ലി​യ​ ​സ്വ​പ്ന​ങ്ങ​ളൊ​ന്നും​ ​മി​നി​യു​ടെ​ ​മു​ന്നി​ലു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ആ​ദ്യ​കാ​ല​ത്ത് ​ത്രെ​ഡിം​ഗി​ന് ​ല​ഭി​ക്കു​ന്ന​ 10​ ​രൂ​പ​യു​ടെ​ ​സ​ന്തോ​ഷം​ ​പ​റ​ഞ്ഞ​റി​യി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​താ​യി​രു​ന്നു​ ​എ​ന്ന് ​മി​നി​ ​ഇ​ന്നും​ ​ഓ​ർ​ക്കു​ന്നു.​ ​"​ആ​ ​പ​ത്തു​ ​രൂ​പ​ ​എ​നി​ക്ക് ​ന​ൽ​കി​യ​ത് ​വെ​റും​ ​പ​ണ​മ​ല്ല,​ ​മ​റി​ച്ച് ​എ​നി​ക്കും​ ​അദ്ധ്വാനി​ക്കാ​ൻ​ ​ക​ഴി​യും​ ​എ​ന്ന​ ​വ​ലി​യൊ​രു​ ​ആ​ത്മ​വി​ശ്വാ​സ​മാ​യി​രു​ന്നു,​"​ ​മി​നി​ ​പ​റ​യു​ന്നു.
ര​ണ്ടാ​യി​രം​ ​രൂ​പ​യു​ടെ​ ​വാ​ട​ക​മു​റി​യി​ൽ​ ​
നി​ന്ന് ​ ഖ​ത്ത​റി​ലേ​ക്ക് ​

തി​രു​വ​ന​ന്ത​പു​രം​ ​ഓ​ൾ​ ​സെ​യി​ന്റ്സ് ​കോ​ളേ​ജി​ന് ​സ​മീ​പം​ ​വെ​റും​ 2000​ ​രൂ​പ​ ​വാ​ട​ക​യു​ള്ള​ ​ഒ​രു​ ​ചെ​റി​യ​ ​ക​ട​മു​റി​യി​ൽ​ ​നി​ന്നാ​ണ് ​മി​നി​ ​ത​ന്റെ​ ​ആ​ദ്യ​ ​സ​ലൂ​ണി​ന് ​തു​ട​ക്കം​ ​കു​റി​ച്ച​ത്.​ ​പ​രി​മി​ത​മാ​യ​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​വ​ലി​യ​ ​സ്വ​പ്ന​ങ്ങ​ളും​ ​മാ​ത്ര​മാ​യി​രു​ന്നു​ ​കൈ​മു​ത​ൽ.​ ​ചു​രു​ങ്ങി​യ​ ​മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​ത​ന്നെ​ ​മി​നി​യു​ടെ​ ​കൈ​പ്പു​ണ്യ​വും​ ​പെ​രു​മാ​റ്റ​വും​ ​നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ​ ​പ്ര​ശ​സ്ത​മാ​യി.​ ​എ​ന്നാ​ൽ,​ ​ജീ​വി​ത​ത്തി​ലെ​ ​ചി​ല​ ​അ​പ്ര​തീ​ക്ഷി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​മൂ​ലം​ ​ആ​ ​സ്ഥാ​പ​നം​ ​പൂ​ട്ടേ​ണ്ടി​ ​വ​ന്നു.​ ​ഭ​ർ​ത്താ​വി​ന്റെ​ ​അ​ടു​ത്തേ​ക്ക് ​ഖ​ത്ത​റി​ലേ​ക്ക് ​പോ​കാ​ൻ​ ​തീ​രു​മാ​നി​ക്കു​മ്പോ​ൾ,​ ​താ​ൻ​ ​പ്രാ​ണ​നെ​പ്പോ​ലെ​ ​സ്നേ​ഹി​ച്ച​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​താ​ക്കോ​ൽ​ ​ഉ​ട​മ​സ്ഥ​നെ​ ​ഏ​ൽ​പ്പി​ക്കു​മ്പോ​ൾ​ ​മി​നി​യു​ടെ​ ​ക​ണ്ണു​ക​ൾ​ ​നി​റ​ഞ്ഞി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​തൊ​രു​ ​തോ​ൽ​വി​യാ​യി​രു​ന്നി​ല്ല,​ ​മ​റി​ച്ച് ​ക​രു​ത്തു​റ്റ​ ​ഒ​രു​ ​തി​രി​ച്ചു​വ​ര​വി​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പാ​യി​രു​ന്നു.​ ​"​ഇ​വി​ടെ​ ​ത​ന്നെ​ ​സ്വ​ന്ത​മാ​യി​ ​ഒ​രി​ടം​ ​ക​ണ്ടെ​ത്തു​ക​"​ ​എ​ന്ന​ ​ഉ​റ​ച്ച​ ​തീ​രു​മാ​ന​വു​മാ​യാ​ണ് ​മി​നി​ ​വി​മാ​നം​ ​ക​യ​റി​യ​ത്.​ ​
​പ്ര​വാ​സ​ത്തി​ലെ​ ​
പ​ഠ​ന​കാ​ലം​

അ​റ​ബി​ക് ​സ​ലൂ​ണു​ക​ളി​ലെ​ ​ര​ഹ​സ്യ​ങ്ങ​ൾ​ ​ഗ​ൾ​ഫി​ലെ​ ​ജീ​വി​തം​ ​മി​നി​യെ​ ​ഒ​രു​ ​പു​തി​യ​ ​മ​നു​ഷ്യ​നാ​ക്കി​ ​മാ​റ്റി.​ ​അ​വി​ടെ​യു​ള്ള​ ​പ്ര​ശ​സ്ത​മാ​യ​ ​അ​റ​ബി​ക് ​സ​ലൂ​ണു​ക​ളി​ൽ​ ​മു​ടി​ ​സം​ര​ക്ഷ​ണ​ത്തി​ന്റെ​ ​നൂ​ത​ന​ ​രീ​തി​ക​ൾ​ ​അ​വ​ർ​ ​ക​ണ്ട​റി​ഞ്ഞു.​ ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ആ​ളു​ക​ൾ​ ​മു​ടി​ ​കൊ​ഴി​ച്ചി​ൽ​ ​എ​ന്ന​ ​വ​ലി​യ​ ​പ്ര​ശ്ന​വു​മാ​യി​ ​സ​ലൂ​ണു​ക​ളെ​ ​സ​മീ​പി​ക്കു​ന്ന​ത് ​മി​നി​ ​ശ്ര​ദ്ധി​ച്ചു.​ ​ഇ​തി​ന് ​ഒ​രു​ ​ശാ​ശ്വ​ത​ ​പ​രി​ഹാ​രം​ ​ക​ണ്ടെ​ത്ത​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം​ ​അ​വ​രി​ൽ​ ​ശ​ക്ത​മാ​യി.​ ​ഭ​ർ​ത്താ​വ് ​ടൈ​റ്റ​സ് ​ജോ​ണി​നോ​ട് ​ത​ന്റെ​ ​ആ​ഗ്ര​ഹം​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​ന​ൽ​കി​യ​ 100​%​ ​പി​ന്തു​ണ​യാ​ണ് ​മി​നി​യെ​ ​അ​ന്താ​രാ​ഷ്ട്ര​ ​അ​ക്കാ​ദ​മി​ക​ളി​ലേ​ക്ക് ​എ​ത്തി​ച്ച​ത്.​ ​മു​ടി​ ​എ​ന്ന​ത് ​കേ​വ​ലം​ ​സൗ​ന്ദ​ര്യ​ത്തി​ന്റെ​ ​ഭാ​ഗ​മ​ല്ല,​ ​മ​റി​ച്ച് ​അ​ത് ​ഒ​രു​ ​വ്യ​ക്തി​യു​ടെ​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ​ ​ആ​ധാ​ര​ശി​ല​യാ​ണെ​ന്ന് ​മി​നി​ ​തി​രി​ച്ച​റി​ഞ്ഞു.​ ​ഇ​തി​നെ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​ആ​ഴ​ത്തി​ൽ​ ​പ​ഠി​ക്കാ​തെ​ ​ക​സ്റ്റ​മേ​ഴ്സി​ന് ​പ​രി​ഹാ​രം​ ​ന​ൽ​കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​ബോദ്ധ്യ​പ്പെ​ട്ട​ ​മി​നി,​ ​ജോ​ലി​യി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​വ​രു​മാ​നം​ ​മു​ഴു​വ​ൻ​ ​ത​ന്റെ​ ​പ​ഠ​ന​ത്തി​നാ​യി​ ​മാറ്റിവ​ച്ചു.
​തി​രി​ച്ചു​വ​ര​വും​ ​'​സ്കി​ൻ​ ​ആ​ൻ​ഡ് ​ഹെ​യ​ർ​ ​
സ​ലൂ​ണി​ന്റെ​"​ ​ഉ​ദ​യ​വും​ ​
ഗ​ൾ​ഫി​ലെ​ ​ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​ ​സ​മ്പാ​ദി​ച്ച​ ​പ​ണ​വു​മാ​യി​ 2015​ ​ന​വം​ബ​ർ​ 14​-​നാ​ണ് ​മി​നി​ ​'​സ്കി​ൻ​ ​ആ​ൻ​ഡ് ​ഹെ​യ​ർ​ ​സ​ലൂ​ൺ​'​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​പ​ഴ​യ​ ​ക​സ്റ്റ​മേ​ഴ്സ് ​മി​നി​യു​ടെ​ ​തി​രി​ച്ചു​വ​ര​വി​നാ​യി​ ​കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​വെ​റു​മൊ​രു​ ​സാ​ധാ​ര​ണ​ ​ബ്യൂ​ട്ടി​ ​പാ​ർ​ല​ർ​ ​എ​ന്ന​തി​ലു​പ​രി,​ ​ശാ​സ്ത്രീ​യ​മാ​യ​ ​മു​ടി​ ​സം​ര​ക്ഷ​ണ​ത്തി​ന് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കു​ന്ന​ ​ഒ​രു​ ​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​സെ​ന്റ​ർ​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​മി​നി​ ​ത​ന്റെ​ ​സ്ഥാ​പ​ന​ത്തെ​ ​വ​ള​ർ​ത്തി​യ​ത്.​ ​ഗു​ണ​നി​ല​വാ​ര​ത്തി​ലും​ ​വി​ശ്വാ​സ​ത്തി​ലും​ ​വി​ട്ടു​വീ​ഴ്ച​ ​ചെ​യ്യാ​ത്ത​ ​മി​നി​യു​ടെ​ ​ശൈ​ലി​ ​വ​ള​രെ​ ​വേ​ഗം​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.
അ​നി​യ​ത്തി​യു​ടെ​ ​മു​ടി​യി​ലെ​ ​
ആ​ ​പ​രീ​ക്ഷ​ണം

വി​ജ​യ​ത്തി​ന്റെ​ ​'​ടേ​ണിം​ഗ് ​പോ​യി​ന്റ്'​ ​മി​നി​യു​ടെ​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി​യും​ ​വി​ജ​യ​വും​ ​ത​ന്റെ​ ​അ​നി​യ​ത്തി​യു​ടെ​ ​അ​വ​സ്ഥ​യാ​യി​രു​ന്നു.​ ​തൈ​റോ​യ്ഡ് ​ബാ​ധി​ച്ച​ ​അ​നി​യ​ത്തി​ക്ക് ​മു​ടി​ ​വ​ൻ​തോ​തി​ൽ​ ​കൊ​ഴി​യാ​ൻ​ ​തു​ട​ങ്ങു​ക​യും​ ​ത​ല​യു​ടെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​മു​ടി​ ​ഇ​ല്ലാ​താ​കു​ക​യും​ ​ചെ​യ്തു.​ ആ​ത്മ​വി​ശ്വാ​സം​ ന​ഷ്ട​പ്പെ​ട്ട​ അ​നി​യ​ത്തി​ക്ക് വീ​ണ്ടും​ ജീ​വി​ത​ത്തി​ന്റെ​ നി​റ​ങ്ങ​ൾ​ തി​രി​ച്ചു​ന​ൽ​കു​ക​ എ​ന്ന​താ​യി​രു​ന്നു​ മി​നി​യു​ടെ​ പ്ര​ചോ​ദ​ന​ത്തി​ന്റെ​ തു​ട​ക്കം​.​​ ​താ​ൻ​ ​പ​ഠി​ച്ച​ ​ഹെ​യ​ർ​ ​ട്രീ​റ്റ്മെ​ന്റ് ​ടെ​ക്നി​ക്കു​ക​ൾ​ ​മി​നി​ ​ആ​ദ്യ​മാ​യി​ ​പ്ര​യോ​ഗി​ച്ച​ത് ​ത​ന്റെ​ ​അ​നി​യ​ത്തി​യി​ലാ​യി​രു​ന്നു.​ ​മാ​സ​ങ്ങ​ൾ​ ​നീ​ണ്ട​ ​പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ​ ​അ​നി​യ​ത്തി​യു​ടെ​ ​മു​ടി​ ​ത​ഴ​ച്ചു​ ​വ​ള​രാ​ൻ​ ​തു​ട​ങ്ങി.​ ​ഈ​ ​വാ​ർ​ത്ത​ ​കാ​ട്ടു​തീ​ ​പോ​ലെ​ ​പ​ട​ർ​ന്നു.​ ​സ​മാ​ന​മാ​യ​ ​മെ​ഡി​ക്ക​ൽ​ ​ക​ണ്ടീഷ​നു​ക​ൾ​ ​ഉ​ള്ള​വ​ർ​ ​മി​നി​യു​ടെ​ ​അ​ടു​ത്തേ​ക്ക് ​ഓ​ടി​യെ​ത്തി.​ ​"​മു​ടി​ ​വ​ള​ർ​ത്തു​ന്ന​ ​സ​ലൂ​ൺ​"​ ​എ​ന്ന​ ​ഖ്യാ​തി​ ​സ്കി​ൻ​ ​ആ​ൻ​ഡ് ​ഹെ​യ​ർ​ ​സ​ലൂ​ണി​ന് ​ല​ഭി​ക്കു​ന്ന​ത് ​അ​വി​ടെ​ ​വെ​ച്ചാ​ണ്.​ ​
അ​പ​മാ​ന​ങ്ങ​ളു​ടെ​ ​തീ​യി​ൽ​
​കു​രു​ത്ത​ ​ക​രു​ത്ത് ​


വി​ജ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​നി​ന്നും​ ​ട്രെ​യി​ന​ർ​മാ​രി​ൽ​ ​നി​ന്നും​ ​മി​നി​ക്ക് ​ക​ടു​ത്ത​ ​അ​വ​ഗ​ണ​ന​ക​ൾ​ ​നേ​രി​ടേ​ണ്ടി​ ​വ​ന്നു.​ 2021​ൽ​ ​ഒ​രു​ ​ക്ലാ​സ്സി​നാ​യി​ ​ക്ഷ​ണി​ക്ക​പ്പെ​ട്ട​ ​മി​നി​യെ,​ ​അ​റി​വ് ​പ​ങ്കു​വെ​ക്കാ​ൻ​ ​ത​യ്യാ​റാ​കാ​തെ​ ​അ​പ​മാ​നി​ച്ച് ​പു​റ​ത്താ​ക്കി​യ​ ​സം​ഭ​വം​ ​മി​നി​യെ​ ​വ​ല്ലാ​തെ​ ​വേ​ദ​നി​പ്പി​ച്ചു.​ ​ബ്യൂ​ട്ടീ​ഷ്യ​ന്മാ​രു​ടെ​ ​വാ​ട്സ്ആ​പ്പ് ​ഗ്രൂ​പ്പു​ക​ളി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കു​ക​യും​ ​ഒ​റ്റ​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്ത​പ്പോ​ൾ​ ​മി​നി​ ​ക​ര​ഞ്ഞു​പോ​യി.​ ​എ​ന്നാ​ൽ​ ​ആ​ ​ക​ണ്ണീ​ർ​ ​പി​ന്നീ​ട് ​വാ​ശി​യാ​യി​ ​മാ​റി.​ ​"​ഇ​നി​ ​ആ​രെ​യും​ ​ആ​ശ്ര​യി​ക്കി​ല്ല,​ ​ഞാ​ൻ​ ​ത​ന്നെ​ ​പ​ഠി​ക്കും​"​ ​എ​ന്ന​ ​വാ​ശി​യോ​ടെ​ ​മി​നി​ ​ചെ​ന്നൈ​യി​ലേ​ക്ക് ​പോ​യി.​ ​അ​വി​ടെ​ ​നി​ന്ന് ​കോ​സ്മെ​റ്റോ​ള​ജി​ ​കോ​ഴ്സ്,​ ​ഫെ​ലോ​ഷി​പ്പ്,​ ​ക്ലി​നി​ക്ക​ൽ​ ​പ്രാ​ക്ടീ​സ് ​എ​ന്നി​വ​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​ഹെ​യ​ർ​ ​എ​ക്സ്റ്റെ​ൻ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​പ​ഠി​ച്ചു.​ ​ത​ന്നെ​ ​ത​ഴ​ഞ്ഞ​വ​ർ​ക്ക് ​ന​ൽ​കാ​ൻ​ ​ക​ഴി​യാ​ത്ത​ ​മി​ക​ച്ച​ ​ചി​കി​ത്സ​ക​ൾ​ ​ത​ന്റെ​ ​സ​ലൂ​ണി​ൽ​ ​ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ട് ​മി​നി​ ​അ​വ​രോ​ട് ​മ​ധു​ര​മാ​യി​ ​പ്ര​തി​കാ​രം​ ​ചെ​യ്തു.​ ​തൈ​റോ​യ്ഡ്,​ ​പി​സി​ഒ​എ​സ്,​ ​പ്ര​സ​വാ​ന​ന്ത​ര​മു​ള്ള​ ​മു​ടി​ ​കൊ​ഴി​ച്ചി​ൽ​ ​എ​ന്നി​വ​യ്ക്ക് ​കൃ​ത്യ​മാ​യ​ ​പ​രി​ഹാ​രം​ ​ന​ൽ​കാ​ൻ​ ​മി​നി​ക്ക് ​ഇ​ന്ന് ​സാ​ധി​ക്കു​ന്നു​ണ്ട്.​ ​
ബ്ര​സീ​ലി​യ​ൻ​ ​ഹെ​യ​ർ​ ​ട്രീ​റ്റ്മെ​ന്റ്:​ ​
മു​ടി​ക്ക് ​ഒ​രു​ ​പു​തി​യ​ ​ജീ​വി​തം​


​മി​നി​ ​ടൈ​റ്റ​സ് ​എ​ന്ന​ ​പേ​ര് ​ഇ​ന്ന് ​കേ​ര​ളം​ ​അ​റി​യു​ന്ന​ത് ​'​ബ്ര​സീ​ലി​യ​ൻ​ ​ഹെ​യ​ർ​ ​ട്രീ​റ്റ്മെ​ന്റി​ന്റെ​'​ ​പേ​രി​ലാ​ണ്.​ ​കെ​മി​ക്ക​ൽ​ ​ട്രീ​റ്റ്മെ​ന്റു​ക​ൾ​ ​ചെ​യ്ത് ​ക​രി​ഞ്ഞു​പോ​യ​തും​ ​ന​ശി​ച്ച​തു​മാ​യ​ ​മു​ടി​ക​ൾ​ക്ക് ​ഇ​ത് ​ഒ​രു​ ​ജീ​വ​ൻ​ര​ക്ഷാ​ ​മ​രു​ന്നാ​ണ്.​ ​എ​ന്താ​ണ് ​ഈ​ ​ചി​കി​ത്സ​യു​ടെ​ ​പ്ര​ത്യേ​ക​ത​?​ ​മു​ടി​യു​ടെ​ ​ഉ​ള്ളി​ലേ​ക്ക് ​ആ​ഴ​ത്തി​ൽ​ ​ഇ​റ​ങ്ങി​ച്ചെ​ന്ന് ​പോ​ഷ​ക​ങ്ങ​ൾ​ ​എ​ത്തി​ക്കു​ന്ന​ ​ഒ​രു​ ​അ​ഡ്വാ​ൻ​സ്ഡ് ​പ്രോ​ട്ടീ​ൻ​ ​തെ​റാ​പ്പി​യാ​ണി​ത്.​ ​മു​ടി​ ​പൊ​ട്ടി​പ്പോ​കു​ന്ന​ത് ​ത​ട​യു​ക​യും,​ ​മു​ടി​യു​ടെ​ ​സ്വാ​ഭാ​വി​ക​ ​തി​ള​ക്കം​ ​തി​രി​കെ​ ​കൊ​ണ്ടു​വ​രി​ക​യും​ ​ചെ​യ്യു​ന്നു.​ ​കെ​മി​ക്ക​ൽ​ ​ഡാ​മേ​ജ് ​വ​ന്ന​ ​മു​ടി​ക​ളെ​ ​പൂ​ർ​വ്വ​സ്ഥി​തി​യി​ലാ​ക്കാ​ൻ​ ​ഇ​തി​ലൂ​ടെ​ ​സാ​ധി​ക്കു​ന്നു.​ ​ച​കി​രി​ ​പോ​ലെ​ ​വ​ര​ണ്ട​ ​മു​ടി​ ​മൃ​ദു​വും​ ​സു​ന്ദ​ര​വു​മാ​കു​ന്ന​ത് ​ക​സ്റ്റ​മേ​ഴ്സി​നെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്താ​റു​ണ്ട്.​ ​ഇ​തി​ലൂ​ടെ​ ​മു​ടി​യു​ടെ​ ​ആ​യു​സ്സ് ​വ​ർ​ദ്ധി​ക്കു​ന്നു​ ​എ​ന്ന​തും​ ​വ​ലി​യ​ ​പ്ര​ത്യേ​ക​ത​യാ​ണ്.​ ​
സാ​മൂ​ഹി​ക​ ​മാദ്ധ്യ​മ​ങ്ങ​ളി​ലെ​ ​ ത​രം​ഗം​
മി​നി​യു​ടെ​ ​വി​ജ​യം​ ​നേ​രി​ട്ടു​ള്ള​ ​ക​സ്റ്റ​മേ​ഴ്സി​ൽ​ ​മാ​ത്രം​ ​ഒ​തു​ങ്ങി​നി​ന്നി​ല്ല.​ ​ഓ​ൾ​ ​സെ​യി​ന്റ്സ് ​കോ​ളേ​ജി​ലെ​ ​ത​ന്റെ​ ​ആ​ദ്യ​കാ​ല​ ​ക​സ്റ്റ​മേ​ഴ്സാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​മി​നി​ക്ക് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യു​ടെ​ ​ലോ​കം​ ​തു​റ​ന്നു​ ​കൊ​ടു​ത്ത​ത്.​ ​ അ​വ​ർ​ ​തു​ട​ങ്ങി​ക്കൊ​ടു​ത്ത​ ​ഇ​ൻ​സ്റ്റാ​ഗ്രാം,​ ​ഫേ​സ്ബു​ക്ക് ​പേ​ജു​ക​ളി​ലൂ​ടെ​ ​മി​നി​യു​ടെ​ ​ചി​കി​ത്സാ​ ​രീ​തി​ക​ൾ​ ​ലോ​കം​ ​മു​ഴു​വ​ൻ​ ​അ​റി​ഞ്ഞു.​ ​താ​ൻ​ ​ചെ​യ്യു​ന്ന​ ​ട്രീ​റ്റ്മെ​ന്റു​ക​ളു​ടെ​ ​ത​ത്സ​മ​യ​ ​ഫ​ല​ങ്ങ​ൾ​ ​(​ബി​ഫോ​ർ​ ​ആ​ൻ​ഡ് ​ആ​ഫ്റ്റ​ർ​ ​വീ​ഡി​യോ)​ ​ജ​ന​ങ്ങ​ളി​ലേ​ക്ക് ​എ​ത്തി​യ​തോ​ടെ​ ​സ​ലൂ​ണി​ലേ​ക്ക് ​തി​ര​ക്ക് ​വ​ർ​ദ്ധി​ച്ചു.
വി​പു​ല​മാ​യ​ ​ശൃം​ഖ​ല​യും​ ​ ടീ​മും​
​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഒ​രു​ ​കൊ​ച്ചു​ ​മു​റി​യി​ൽ​ ​നി​ന്ന് ​തു​ട​ങ്ങി​യ​ ​യാ​ത്ര​ ​ഇ​ന്ന് ​കേ​ര​ള​ത്തി​ലെ​ ​ആ​റ് ​പ്ര​ധാ​ന​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​എ​ത്തി​നി​ൽ​ക്കു​ന്നു.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ച്ചി,​ ​കോ​ഴി​ക്കോ​ട്,​ ​തൃ​ശൂ​ർ,​ ​തി​രു​വ​ല്ല,​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ശാ​ഖ​ക​ളി​ൽ​ ​നാ​ൽ​പ​തോ​ളം​ ​വി​ദ​ഗ്ധ​രാ​യ​ ​ജീ​വ​ന​ക്കാ​രാ​ണ് ​മി​നി​ക്കൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ഓ​രോ​ ​ജീ​വ​ന​ക്കാ​ര​നും​ ​മി​നി​ ​നേ​രി​ട്ട് ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്നു.​ ​ത​ന്റെ​ ​കൈ​പ്പു​ണ്യം​ ​ത​ന്റെ​ ​ഓ​രോ​ ​സ്റ്റാ​ഫി​ലേ​ക്കും​ ​എ​ത്തി​ക്കു​ക​ ​എ​ന്ന​താ​ണ് ​മി​നി​യു​ടെ​ ​ല​ക്ഷ്യം.
വി​ജ​യ​ര​ഹ​സ്യ​മാ​യി​ ​
കു​ടും​ബം​ ​

ത​ന്റെ​ ​ഈ​ ​വ​ലി​യ​ ​വി​ജ​യ​ത്തി​ന് ​പി​ന്നി​ൽ​ ​ത​ന്റെ​ ​കു​ടും​ബ​മാ​ണെ​ന്ന് ​മി​നി​ ​ഉ​റ​ച്ചു​ ​വി​ശ്വ​സി​ക്കു​ന്നു.​ ​ഭ​ർ​ത്താ​വ് ​ടൈ​റ്റ​സ് ​ജോ​ൺ​ ​ഇ​ന്ന് ​ത​ന്റെ​ ​ബി​സി​ന​സ്സ് ​കാ​ര്യ​ങ്ങ​ളി​ൽ​ ​പൂ​ർ​ണ്ണ​ ​പി​ന്തു​ണ​യു​മാ​യി​ ​ഒ​പ്പ​മു​ണ്ട്.​ ​പ്ര​വാ​സ​ ​ജീ​വി​തം​ ​അ​വ​സാ​നി​പ്പി​ച്ച് ​മി​നി​യു​ടെ​ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​ചി​റ​ക് ​ന​ൽ​കാ​ൻ​ ​അ​ദ്ദേ​ഹം​ ​എ​ത്തി​യ​തോ​ടെ​ ​ബി​സി​ന​സ്സ് ​കൂ​ടു​ത​ൽ​ ​വേ​ഗ​ത്തി​ൽ​ ​വ​ള​ർ​ന്നു.​ ​മ​ക​ൾ​ ​ജെ​സ്‌​ലി​ൻ​ ​ടൈ​റ്റ​സ് ​ഇ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​എം​ബി​ബി​എ​സ് ​അ​വ​സാ​ന​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്.​ ​ത​ന്റെ​ ​അ​മ്മ​യു​ടെ​ ​ക​ഠി​നാ​ധ്വാ​ന​മാ​ണ് ​ത​ന്റെ​ ​പ​ഠ​ന​ത്തി​ന്റെ​ ​ക​രു​ത്തെ​ന്ന് ​ജെ​സ്‌​ലി​നും​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.​ ​
ഭാ​വി​ ​സ്വ​പ്ന​ങ്ങ​ൾ​ ​
ഒ​രു​ ​സ​ലൂ​ൺ​ ​ഉ​ട​മ​ ​എ​ന്ന​തി​ലു​പ​രി,​ ​മു​ടി​ ​കൊ​ഴി​ച്ചി​ൽ​ ​മൂ​ലം​ ​വി​ഷ​മി​ക്കു​ന്ന​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ​കു​റ​ഞ്ഞ​ ​ചി​ല​വി​ൽ​ ​ചി​കി​ത്സ​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​താ​ണ് ​മി​നി​യു​ടെ​ ​ആ​ഗ്ര​ഹം.​ ​കൂ​ടു​ത​ൽ​ ​ബ്രാ​ഞ്ചു​ക​ൾ​ ​ആ​രം​ഭി​ച്ച് ​കേ​ര​ള​ത്തി​ന് ​പു​റ​ത്തേ​ക്കും​ ​ത​ന്റെ​ ​സേ​വ​നം​ ​വ്യാ​പി​പ്പി​ക്കാ​ൻ​ ​അ​വ​ർ​ ​ത​യ്യാ​റെ​ടു​ക്കു​ന്നു.​ ​"​മു​ടി​യു​ണ്ടെ​ങ്കി​ൽ​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​ന​മു​ക്ക് ​എ​ന്തും​ ​നേ​രി​ടാ​നു​ള്ള​ ​ആ​ത്മ​വി​ശ്വാ​സം​ ​കി​ട്ടും.​ ​ആ​ ​കോ​ൺ​ഫി​ഡ​ൻ​സ് ​എ​ല്ലാ​വ​രി​ലും​ ​എ​ത്തി​ക്കു​ക​ ​എ​ന്ന​താ​ണ് ​എ​ന്റെ​ ​ദൗ​ത്യം,​"​ ​മി​നി​ ​പ​റ​യു​ന്നു.​ ​ജീ​വി​ത​ത്തി​ൽ​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​വ​രു​മ്പോ​ൾ​ ​ത​ള​ർ​ന്നു​ ​പോ​കു​ന്ന​വ​ർ​ക്ക് ​മി​നി​ ​ടൈ​റ്റ​സ് ​ഒ​രു​ ​മാ​തൃ​ക​യാ​ണ്.​ ​ത​ന്നെ​ ​അ​വ​ഗ​ണി​ച്ച​വ​ർ​ക്കും​ ​ത​ഴ​ഞ്ഞ​വ​ർ​ക്കും​ ​മു​ന്നി​ൽ​ ​സ്വ​യം​ ​വ​ള​ർ​ന്നു​കൊ​ണ്ട് ​മ​റു​പ​ടി​ ​ന​ൽ​കി​യ​ ​പോ​രാ​ളി.​ 10​ ​രൂ​പ​യു​ടെ​ ​ത്രെ​ഡിം​ഗി​ൽ​ ​തു​ട​ങ്ങി​യ​ ​ആ​ ​നി​ശ്ച​യ​ദാ​ർ​ഢ്യം​ ​ഇ​ന്ന് ​കേ​ര​ള​ത്തി​ലെ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ളു​ടെ​ ​ക​ണ്ണീ​രൊ​പ്പു​ന്നു.​ ​മു​ടി​ ​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ​മു​ടി​ ​മാ​ത്ര​മ​ല്ല,​ ​അ​വ​രു​ടെ​ ​ന​ഷ്ട​പ്പെ​ട്ടു​പോ​യ​ ​പു​ഞ്ചി​രി​യും​ ​ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് ​മി​നി​ ​ടൈ​റ്റ​സ് ​തി​രി​കെ​ ​ന​ൽ​കു​ന്ന​ത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.