
കോഴിക്കോട്: കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്‌ഐ ഷാഫിക്ക് കുത്തേറ്റു. വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് ആണ് എസ്ഐയെ കുത്തിയത്. ഇയാളെ പൊലീസ് പിടികൂടി. നിരവധി കേസുകളിലെ പ്രതിയാണ് പ്രമോദ്. ടൗൺ പൊലീസ് സ്റ്റേഷന് മുന്നിലാണ് ആക്രമണം നടന്നത്. സ്റ്റേഷന് മുൻവശത്തായുള്ള ഹോട്ടലിൽ ചായ കുടിക്കാനാണ് ഷാഫി എത്തിയത്.
അപ്പോൾ ഹോട്ടലിലെ സപ്ലെെയറും പ്രതിയായ പ്രമോദും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കം കടുത്തതോടെ പ്രമോദിനോട് ശബ്ദമുയർത്തി സംസാരിക്കരുതെന്ന് എസ്ഐ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ പ്രമോദ് എസ്ഐയോടും തട്ടിക്കയറി. ഇയാളെ പിടിച്ചുമാറ്റാൻ എസ്ഐ ശ്രമിക്കുകയും പിന്നീട് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഈ സമയം പ്രതി പിന്നിൽ നിന്നുമെത്തി എസ്ഐയെ കുത്തുകയായിരുന്നു. ഉടൻ തന്നെ എസ്ഐയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
