SignIn
Kerala Kaumudi Online
Sunday, 08 March 2026 3.58 PM IST

വീട്ടിൽ കേടായ തേങ്ങ സൂക്ഷിക്കാറുണ്ടോ? പണം നഷ്ടമാകും, വാസ്തുവിൽ പറയുന്നതിങ്ങനെ

Increase Font Size Decrease Font Size Print Page

coconut

മലയാളികൾക്ക് ഒഴിച്ചുനിർത്താൻ പറ്റാത്ത ഒന്നാണ് തേങ്ങ. കറിയിലും തോരനിലും അവിയലിലും പുട്ടിലും എന്നുവേണ്ട മിക്ക വിഭവങ്ങളിലും തേങ്ങ ഉപയോഗിക്കാറുണ്ട്. വിഭവങ്ങളിൽ മാത്രമല്ല ഹിന്ദുമത വിശ്വാസപ്രകാരം തേങ്ങയ്ക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്. മിക്ക ക്ഷേത്രങ്ങളിലും ഗണപതിയ്ക്ക് നാം തേങ്ങ ഉടയ്ക്കുന്നു. മംഗള കർമ്മങ്ങൾ ചെയ്യുമ്പോഴും തേങ്ങ വയ്ക്കാറുണ്ട്. അതിനാൽ വാസ്തുശാസ്ത്രത്തിലും തേങ്ങയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് തിരിച്ചറിയും. വാസ്തുവിന് വിപരീതമായി ചെയ്യുന്ന കാര്യം ജീവിതത്തിൽ ദോഷങ്ങൾക്ക് കാരണമാകുന്നുവെന്നാണ് വിശ്വാസം.

പലപ്പോഴും പൊട്ടിച്ച തേങ്ങ ബാക്കി വന്നാൽ അത് ഫ്രിഡ്ജിലാകും വയ്ക്കുക. എന്നാൽ ഇങ്ങനെ ബാക്കിവന്ന തേങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ദൗർഭാഗ്യത്തെ വീട്ടിലേക്ക് ആകർഷിക്കുമെന്നാണ് വിശ്വാസം. കൂടാതെ കേടായ തേങ്ങയും വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. കാരണം കേടായ തേങ്ങ ശുഭകാര്യങ്ങൾക്ക് തടസം ഉണ്ടാക്കുന്നുവെന്നും വിശ്വസിക്കുന്നു. ഇത്തരം തേങ്ങ സൂക്ഷിക്കുന്നത് വീട്ടിൽ നെഗററീവ് എനർജി നിറയ്ക്കാൻ സാദ്ധ്യതയുണ്ടെന്നും വാസ്തുവിൽ പറയുന്നു. അതുകൊണ്ട് തേങ്ങ കേടായാൽ ഉടൻ അത് കളയണം.

കേടായ തേങ്ങ വീട്ടിലുണ്ടെങ്കിൽ അത് ദാരിദ്ര്യത്തിലേക്ക് വഴി തെളിക്കുകയും ദിവസം കഴിയുന്തോറും ഇത് ദാരിദ്ര്യം കൂട്ടുകയും ചെയ്‌തേയ്ക്കുമെന്നാണ് വിശ്വാസം. കേടായ തേങ്ങ വീട്ടിലെ ലക്ഷ്മീദേവിയുടെ വാസം ഇല്ലാതാക്കാൻ കാരണമാകുന്നു. കൂടാതെ ഇത് കണികണ്ട് പുറത്തേക്ക് ഇറങ്ങുന്നതും വാസ്തുവിൽ അശുഭമായി കണക്കാക്കുന്നു.

TAGS: COCONUT, VASTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.