
ഗുരുവായൂർ: അക്ഷയതൃതീയ ദിനമായ നാളെ ഗുരുവായൂരപ്പന് പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റ് ഭക്തർക്ക് വാങ്ങാൻ ദേവസ്വം ക്രമീകരണമൊരുക്കി. രണ്ട്, മൂന്ന്, അഞ്ച്, പത്ത് ഗ്രാം സ്വർണ്ണലോക്കറ്റും വെള്ളിയുടെ അഞ്ച് ഗ്രാം ലോക്കറ്റും ലഭ്യമാണ്. ക്ഷേത്രത്തിനകത്തെ തെക്കേ കൗണ്ടറിൽ നിന്നും ഭക്തർക്ക് ലോക്കറ്റ് വാങ്ങാം. നാളെ രാവിലെ അഞ്ച് മുതൽ ഒരു മണി വരെയും വൈകിട്ട് അഞ്ച് മുതൽ രാത്രി എട്ട് വരെയും ഭക്തർക്ക് ലോക്കറ്റ് ലഭ്യമാക്കാൻ പ്രത്യേക കൗണ്ടർ പ്രവർത്തിക്കും.
അക്ഷയതൃതീയ ദിനത്തിൽ ഗുരുവായൂരിൽ കഴകക്കാരുടെ വകയായി ചുറ്റുവിളക്കാഘോഷിക്കും. ശ്രീലകത്ത് നെയ് വിളക്ക്, നിറമാല, മേളത്തോടെ കാഴ്ചശീവേലിയും വിളക്കുമുണ്ടാകും. കാലത്ത് കാഴ്ചശീവേലിക്ക് സന്തോഷ് മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയാകും.
ഉച്ചയ്ക്ക് കാഴ്ചശീവേലിക്ക് ഗുരുവായൂർ ശശി മാരാരുടെ നേതൃത്വത്തിൽ മേളം അരങ്ങേറും. വൈകിട്ട് കാടാമ്പുഴ അനിരുദ്ധിന്റെ തായമ്പകയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |