SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.36 PM IST

കേരളത്തിന്റെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസം : അമർത്യ സെൻ

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം : കേരളം മുന്നോട്ടു വയ്ക്കുന്ന സുസ്ഥിര വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യ സെൻ പറഞ്ഞു. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന ചടങ്ങിൽ നൽകിയ വീഡിയോ പ്രഭാഷണത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ മതേതരത്വം ദുർബലപ്പെടുമ്പോഴും കേരളത്തിൽ അത് ശക്തമാണ്. വരുമാനം, ആയുർദൈർഘ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയിൽ കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസനത്തിലും ജനാധിപത്യത്തിലും സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ വളരെ വലുതാണെന്ന് പ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമില ഥാപ്പർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കേരളത്തിൽ സാക്ഷരത ഏതാണ്ട് പൂർണ്ണമാണ്. വെറുതെ എഴുതാനും വായിക്കാനും പഠിക്കുന്നതിലുപരി, ലോകത്തെ മനസ്സിലാക്കുന്നതിലാണ് ഇവിടുത്തെ വിദ്യാഭ്യാസ പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് വിദ്യാഭ്യാസത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണെന്നും ഈ മാതൃക അഭിനന്ദനാർഹമാണെന്നും അവർ ചൂണ്ടിക്കാട്ടി.

സുസ്ഥിര വികസനത്തിലും ഭക്ഷ്യ ഉൽപ്പാദനത്തിലും കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ. ശകുന്തള ഹരക്സിംഗ് തിൽസ്തദ് ചടങ്ങിൽ പറഞ്ഞു.

വികസനം എപ്പോഴും മനുഷ്യനെ കേന്ദ്രീകരിച്ചുള്ളതായിരിക്കണമെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേസ് പറഞ്ഞു. സാമൂഹിക പുരോഗതിക്കും, മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനും വികസനം ഊന്നൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

TAGS: AMARTHYASEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.