
കൊൽക്കത്ത : രഞ്ജി ട്രോഫിയിൽ 10000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി ജമ്മു കാശ്മീരിന്റെ നായകൻ പരസ് ദോഗ്ര. ബംഗാളിനെതിരായ സെമിയിൽ 11റൺസിലെത്തിയപ്പോഴാണ് പരസ് ഈ നാഴികക്കല്ല് കടന്നത്. 146 മത്സരങ്ങളിലെ 232 ഇന്നിംഗ്സുകളിൽ നിന്നാണ് പരസ് 10047 റൺസിലെത്തിയിരിക്കുന്നത്.33 സെഞ്ച്വറികളും 34 അർദ്ധ സെഞ്ച്വറികളും മുൻ ഹിമാചൽ താരമായ പരസ് നേടിയിട്ടുണ്ട്.12038 റൺസ് രഞ്ജിയിൽ നേടിയിട്ടുള്ള വസീം ജാഫർ മാത്രമാണ് പരസിന് മുന്നിലുള്ളത്.
വസീം ജാഫറിന്റെ 48-ാം പിറന്നാൾ ദിനത്തിലാണ് പരസ് അദ്ദേഹത്തിന് പിന്നാലെ 10000ക്ളബിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
