
ഡബ്ലിൻ: അയർലൻഡിൽ മലയാളി നഴ്‌സിന് നേരെ വംശീയാതിക്രമണം നടന്നതായി റിപ്പോർട്ട്. വയറിൽ കുത്തേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഇന്നലെ രാത്രി പത്ത് മണിയോടെ പാൽ വാങ്ങാനായി യുവാവ് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ഒരുകൂട്ടം കൗമാരക്കാർ 'ഗോബാക്ക് ഇന്ത്യ' എന്നുപറഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കുത്തേറ്റ യുവാവ് റോഡിലിറങ്ങി വാഹനം കൈകാണിച്ച് നിർത്തി ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. നിലവിൽ യുവാവ് അപകടനില തരണം ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുകാലമായി അയർലൻഡിൽ വിദേശികൾക്കെതിരായ വികാരം ശക്തമായിട്ടുണ്ട്. തണുപ്പുകാലം കഴിഞ്ഞതോടെ കൗമാരക്കാരും യുവാക്കളും വളരെ വൈകിയാണ് വീടുകളിൽ കയറുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചാണ് പലരും റോഡുകളിലേക്കിറങ്ങുന്നത്. ഇത്തരക്കാർക്കിടയിൽ എത്തിപ്പെടുന്നവരാണ് ആക്രമണത്തിനിരയാവുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |