
തിരുവനന്തപുരം: ഐ.ടി.രംഗത്ത് അഞ്ച് ലക്ഷം തൊഴിലവസരങ്ങളുണ്ടാകുമെന്നും 2031ൽ കേരളം ആഗോള ടെക്‌നോളജി ഹബ്ബാക്കി മാറുമെന്നും സംസ്ഥാന ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു പറഞ്ഞു. ഇതിനായി പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കും. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി 'ഇൻഫർമേഷൻ ടെക്‌നോളജി - കൃത്രിമ ബുദ്ധിയുടെ യുഗത്തിലെ ഡിജിറ്റൽ വിപ്ലവം' എന്ന വിഷയത്തിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |