SignIn
Kerala Kaumudi Online
Friday, 24 April 2026 10.44 PM IST

പേരിടലിൽ വിവാദമായ സർക്കാർ ബ്രാൻഡി വിപണിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

Increase Font Size Decrease Font Size Print Page

bevco

തിരുവനന്തപുരം: സർക്കാർ ഉൽപ്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21ന് പുറത്തിറക്കും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉൽപ്പാദനം നടത്തുന്ന ബ്രാൻഡിയുടെ പേര് ഇപ്പോഴും പരസ്യമാക്കിയിട്ടില്ല. പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. 21 മുതൽ വിപണിയിൽ എത്തുന്ന പുതിയ ബ്രാൻഡിക്ക് വിലയും കുറവായിരിക്കും.

നേരത്തെ സർക്കാർ ഉൽപ്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡിക്ക് പേരിടാൻ ജനങ്ങൾക്ക് അവസരം നൽകിയിരുന്നു. തിരഞ്ഞെടുക്കുന്ന പേരിന് 10000 രൂപ നൽകുമെന്നായിരുന്നു ബെവ്കോ എംഡിയുടെ പ്രഖ്യാപനം. എന്നാൽ ഇത് മദ്യത്തിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കലാണെന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തി. നടപടി അബ്‌കാരി ചട്ടങ്ങളുടെ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് ബ്രാൻഡിയുടെ ലോഗോയും പേരും പ്രദർശിപ്പിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ കോടതി തടഞ്ഞത്.

അതേസമയം, സംഭവം വിവാദമായതോടെ ഇത്തരത്തിലൊരു പരസ്യമേ നൽകിയിട്ടില്ലെന്നാണ് ബെവ്‌കോ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ബെവ്‌കോയ്‌ക്ക് ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിവില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സംഭവം വിവാദമായെങ്കിലും ഇതിനോടകം ബ്രാൻഡിക്ക് വലിയ പ്രചാരം ലഭിച്ചുകഴിഞ്ഞു.

TAGS: BEVCO, CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.