SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.45 PM IST

ബാറുകളുടെ സമയം നീട്ടിയത് ആശങ്കാജനകം: ഓർത്തഡോക്സ് സഭ

Increase Font Size Decrease Font Size Print Page
ss

കോട്ടയം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച സർക്കാർ നടപടി ആശങ്കാജനകമാണെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് പരസ്യം നൽകി അധികാരത്തിൽ വന്ന സർക്കാരിന്റെ വാക്കും പ്രവൃത്തിയും രണ്ട് വഴിക്കാണെന്നത് നിരാശയുണ്ടാക്കുന്നു. സർക്കാർ ഖജനാവ് നിറയ്ക്കാൻ സമൂഹത്തെ ഇല്ലായ്മ ചെയ്യരുത്. പൊതുജനാരോഗ്യവും ലഹരി വിരുദ്ധ മൂല്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. ബാറുടമകൾക്ക് വേണ്ടി പതിനായിരക്കണക്കിന് അമ്മമാരെ കണ്ണീരിലാഴ്ത്തരുത്. അമ്മമാരുടെ കണ്ണീരിനേക്കാൾ വലുതാണോ ബാറുടമകളുടെ ആവശ്യമെന്ന് സർക്കാർ ചിന്തിക്കണം.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.