SignIn
Kerala Kaumudi Online
Thursday, 19 February 2026 2.37 AM IST

ജയറാമിനെ ഇ.ഡി വീണ്ടും വിളിപ്പിച്ചേക്കും

Increase Font Size Decrease Font Size Print Page
vinay-govind-jayaram

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ കള്ളപ്പണയിടപാട് കേസിൽ മൊഴിയെടുക്കാൻ നടൻ ജയറാമിനെ ഇ.ഡി വീണ്ടും വിളിച്ചേക്കും. മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച ശേഷമാകും മൊഴിയെടുക്കൽ. ചൊവ്വാഴ്‌ച രാവിലെ 11.15ന് ഹാജരായ ജയറാമിനെ ഉച്ചകഴിഞ്ഞ് 2.45നാണ് വിട്ടയച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വച്ചാണ് പരിചയമെന്നും സാമ്പത്തികയിടപാടുകൾ നടത്തിയിട്ടില്ലെന്നും ജയറാം മൊഴി നൽകിയിരുന്നു. പൂജകളിൽ പങ്കെടുത്തത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വിശദീകരണം തേടാനായി വീണ്ടും വിളിപ്പിക്കുമെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന.

TAGS: GOLD JAYARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY