പുതുക്കിയ പരീക്ഷാതീയതി
21 ന് നടത്താനിരുന്ന അവസാന വർഷ ബി.എസ്.സി (ആന്വൽ സ്‌കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ Paper VIII – Elective – Graph Theory എന്ന പേപ്പർ 23 ലേക്കും എട്ടാം സെമസ്റ്റർ Five year MBA (Integrated/Integrated BM/MAM) ഡിഗ്രി പരീക്ഷയുടെ DDCM 803 – Performance Management (842) എന്ന പേപ്പർ 28 ലേക്കും രണ്ടാം വർഷ ബി.എ (ആന്വൽ സ്‌കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ Indian History from 1857 – 1964 with Map (2005 Admission) & (2007 Admission), Abnormal Psychology, Public Administration, History of India (Medieval & Modern Periods), History of Travel and Tourism in India പേപ്പറുകൾ 29 ലേക്കും അവസാന വർഷ ബി.കോം (ആന്വൽ സ്‌കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ Paper XIV – Management Accounting എന്ന പേപ്പർ നവംബർ 7 ലേക്കും മാറ്റി.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി ബോട്ടണി (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ 21, 22, 23 തീയതികളിൽ നിന്ന് യഥാക്രമം ഒക്‌ടോബർ 22, 23, 24 തീയതികളിൽ നടത്തും.
അസൈൻമെന്റ്, കേസ് അനാലിസിസ്
അസൈൻമെന്റ്, കേസ് അനാലിസിസ് സമർപ്പിക്കാത്ത 2017-18, 2018-19 ബാച്ച് ഒന്നും രണ്ടും സെമസ്റ്റർ യു.ജി/പി.ജി വിദ്യാർത്ഥികൾ 29 ന് പാളയം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ അതത് കോ - ഓർഡിനേറ്റർക്ക് സമർപ്പിക്കണം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എ (എഫ്.ഡി.പി. സി.ബി.സി.എസ് (മേഴ്സി ചാൻസ് - 2010, 2011 അഡ്മിഷൻ, സപ്ലിമെന്ററി - 2012 അഡ്മിഷൻ)) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി (2010 & 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
മാർക്ക് അപ്‌ലോഡ് ചെയ്യാം
സർവകലാശാലയുടെ എം.ഫിൽ പ്രവേശന പരീക്ഷ എഴുതുകയും ഇന്റർവ്യൂവിന് ഹാജരാകുകയും ചെയ്തവർക്ക് ബിരുദാനന്തര ബിരുദ പരീക്ഷയുടെ മാർക്കുകൾ 20 വരെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |