
സിനിമകളിലൂടെയും സീരീസുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഹോളിവുഡ് നടൻ എറിക് ഡെയ്ൻ അന്തരിച്ചെന്ന വാർത്തകൾ ഇപ്പോഴാണ് പുറത്തുവരുന്നത്. ലോകശ്രദ്ധയാകർഷിച്ച ഗ്രേയ്സ് അനാട്ടമി, യൂഫോറിയ എന്നീ പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് എറിക് ഡെയ്ൻ. 53-ാം വയസിലാണ് അദ്ദേഹത്തിന്റെ വിയോഗം. തനിക്ക് അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് (എഎൽഎസ്) എന്ന അവസ്ഥയാണെന്ന് അദ്ദേഹം മാസങ്ങൾക്കുമുൻപ് തന്നെ തുറന്നുപറഞ്ഞിരുന്നു. ലൂ ഗെഹ്റിഗ്സ് എന്നും ഈ അവസ്ഥ അറിയപ്പെടുന്നുണ്ട്.
ആരാധകരോട് രോഗവിവരം പങ്കുവച്ച് പത്തുമാസം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം. 2025 ഏപ്രിലിലാണ് തനിക്ക് എഎൽഎസ് ആണെന്ന വിവരം എറിക് ലോകത്തെ അറിയിച്ചത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗം ശരീരത്തിലെ പേശികളുടെ നിയന്ത്രണം ഇല്ലാതാക്കുന്ന ഒന്നാണ്. രോഗബാധിതനായ ശേഷവും ഈ രോഗത്തെക്കുറിച്ച് അവബോധം വളർത്താൻ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ചികിത്സയില്ലാത്ത എഎൽഎസ് രോഗാവസ്ഥയെക്കുറിച്ചറിയാം.
എഎൽഎസ്
തലച്ചോറിലെയും സുഷുമ്നാ നാഡിയിലെയും കോശങ്ങളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത്. നടത്തം, സംസാരം, ശ്വസനം തുടങ്ങിയ പ്രവൃത്തികളം സ്വമേധയാ നിയന്ത്രിക്കുന്ന മോട്ടോർ ന്യൂറോണുകളെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. തുടക്കത്തിലുണ്ടാകുന്ന രോഗലക്ഷണങ്ങളെ രണ്ടായി തരംതിരിക്കാം.
1. ഏകദേശം മൂന്നിൽ രണ്ടുകേസുകളുിലും ലക്ഷണങ്ങൾ കൈകളിലോ കാലുകളിലോയാണ് ആരംഭിക്കുന്നത്. അതായത്, കൈകളുപയോഗിച്ച് ചെയ്യുന്ന ചില പ്രവൃത്തികൾ തടസമാകും. ഉദാഹരണത്തിന് ഷർട്ടിൽ ബട്ടണിടുക, എഴുത്ത്, താക്കോൽ തിരിക്കുക എന്നിവ ചെയ്യാൻ പ്രയാസം അനുഭവപ്പെടും. നടക്കാൻ ബുദ്ധിമുട്ട്, കാലിടറി പോകുക എന്നിവ മറ്റുലക്ഷണങ്ങളാണ്.
2. ഏകദേശം മൂന്നിലൊന്ന് കേസുകളിലും സംസാരിക്കുന്നതിനും ഭക്ഷണം വിഴുങ്ങുന്നതുമായി പേശീ പ്രവർത്തനങ്ങളെയാണ് ബാധിക്കുന്നത്. ഇതോടെ സംസാരിക്കുന്നത് വ്യക്തമാകാതെ വരികയും ഭക്ഷണം കഴിക്കുമ്പോഴോ വെള്ളം കുടിക്കുമ്പോഴോ ശ്വാസംമുട്ടലോ ചുമയോ അനുഭവപ്പെടാം.
മറ്റുലക്ഷണങ്ങൾ
1. ഫാസികുലേഷൻസ് (ഞെരുക്കൽ). ചർമ്മത്തിനിടയിൽ പലപ്പോഴും കൈകൾ,കാലുകൾ, തോളുകൾ,നാവ് എന്നിവിടങ്ങളിൽ ബുദ്ധിമുട്ടുണ്ടാകും.
2. കഠിനമായ പേശീവലിലും സംഭവിക്കും.
3. വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരും.
4. പേശീക്ഷയം
5. പേശികൾ ക്ഷയിക്കുകയോ ചുരുങ്ങുകയോ ചെയ്യും.
6. ശ്വാസതടസവും ഒടുവിൽ കൃത്രിമമായി ശ്വാസം നൽകേണ്ടിവരും.
7. പക്ഷാഘാതം. ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
90 മുതൽ 95 ശതമാനം പേരിലുണ്ടാകുന്ന ഈ അവസ്ഥ അപകടസാദ്ധ്യത ഇല്ലാത്തതാണ്. അഞ്ചുമുതൽ പത്തുശതമാനം വരെയുള്ള കേസുകൾ ജനിതകപരമായി ഉണ്ടാകുന്നവയാണ്. മിക്ക കേസുകളിലും, രോഗിയുടെ ചിന്ത, ഓർമ്മ തുടങ്ങിയ വൈജ്ഞാനിക കഴിവുകൾ കേടുകൂടാതെയിരിക്കും, എന്നിരുന്നാലും അവയ്ക്ക് ശാരീരിക നിയന്ത്രണം നഷ്ടപ്പെടും. ഇതുവരെ ചികിത്സയില്ലെങ്കിലും, റിലുസോൾ, റാഡിക്കാവ തുടങ്ങിയ ചികിത്സകൾ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
ഇന്ത്യയിൽ
ഇന്ത്യയിൽ ഈ അവസ്ഥ അധികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ലക്ഷംആളുകളിൽ നാലുമുതൽ അഞ്ചുവരെ കേസുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. പ്രതിവർഷം ഒരു ലക്ഷം പേരിൽ ഏകദേശം ഒന്നുമുതൽ മുതൽ രണ്ടുവരെപുതിയ കേസുകൾ കണ്ടെത്തുന്നുണ്ട്. വിദേശരാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച് ഇന്ത്യൻ രോഗികളിൽ രോഗലക്ഷണങ്ങൾ പലപ്പോഴും ഒന്ന് മുതൽ രണ്ട് പതിറ്റാണ്ട് വരെ മുമ്പേ കണ്ടുവരുന്നു, ശരാശരി 46 മുതൽ 47 വയസ് വരെയാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
ചികിത്സ
ഈ അവസ്ഥ നിർണയിക്കുന്നതിന് ഇപ്പോഴും ഒരു മാർഗവുമില്ല. ഡോക്ടർമാർക്ക് ഇതുവരെ കൃത്യമായി ഒരു ചികിത്സ നൽകാനും സാധിച്ചിട്ടില്ല. ഈ അവസ്ഥയിൽ നിന്ന് രക്ഷനേടാനുള്ള ചില മാർഗങ്ങൾ ആരോഗ്യവിദഗ്ദർ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. ചില ജോലികളിൽ (ഉദാഹരണത്തിന്, പെയിന്റിംഗ്, നിർമ്മാണം അല്ലെങ്കിൽ മെക്കാനിക്സ്) ഉപയോഗിക്കുന്ന ഘന ലോഹങ്ങൾ (ലെഡ്, മെർക്കുറി പോലുള്ളവ), കീടനാശിനികൾ, ജൈവ ലായകങ്ങൾ എന്നിവയുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തുന്നത് എഎൽഎസ് വരാനുള്ള സാദ്ധ്യത കുറയ്ക്കും.
ഗുരുതരമായതോ ആവർത്തിച്ചുള്ളതോ ആയി തലയ്ക്ക് ഉണ്ടാകുന്ന ആഘാതവും പിന്നീടുള്ള ജീവിതത്തിൽ രോഗം വരാനുള്ള സാദ്ധ്യതയും തമ്മിൽ ബന്ധമുണ്ട്. ഹെൽമെറ്റ് പോലുള്ള സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് സഹായിക്കും. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നാഡീകോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിച്ചേക്കാം എന്നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |