SignIn
Kerala Kaumudi Online
Saturday, 21 February 2026 6.36 AM IST

ക്വാറം തികഞ്ഞില്ല സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ട് കേരള വി.സി

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സി.പി.എം അംഗങ്ങൾ ഹാജർ രേഖപ്പെടുത്താൻ വിസമ്മതിച്ചതിനെത്തുടർന്ന് ക്വാറം തികഞ്ഞില്ലെന്ന് പ്രഖ്യാപിച്ച് കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം വി.സി ഡോ.മോഹനൻ കുന്നുമ്മേൽ പിരിച്ചുവിട്ടു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അടക്കം സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ല. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രതിനിധികൾ ഹാജർ രേഖപ്പെടുത്തി. രണ്ടു മാസത്തിനു ശേഷമാണ് ഇന്നലെ സിൻഡിക്കേറ്റ് യോഗം ചേർന്നത്.

യോഗത്തിന്റെ തുടക്കത്തിൽ അജൻഡകൾ ചർച്ചയ്ക്കെടുക്കും മുൻപ് താത്കാലിക രജിസ്ട്രാർ ആർ. രശ്മിയെ മാറ്റി മറ്റൊരു അദ്ധ്യാപകന് ചുമതല നൽകണമെന്ന് സി.പി.എം അംഗങ്ങൾ ആവശ്യപ്പെട്ടു. രജിസ്ട്രാറെ അടിക്കടി മാറ്റുന്നത് സർവകലാശാലയുടെ സുഗമമായ ഭരണസംവിധാനത്തിന് തടസമാണെന്ന് വി.സി നിലപാടെടുത്തു.

ഇരുകൂട്ടരും നിലപാടിൽ ഉറച്ചു നിന്നു. സി.പി.എം അംഗങ്ങൾ ഹാജർ രേഖപ്പെടുത്താതെ യോഗത്തിൽ പങ്കെടുക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വി.സി ക്വാറമില്ലെന്ന് രേഖപ്പെടുത്തി യോഗം പിരിച്ചുവിട്ടത്. പിന്നാലെ രജിസ്ട്രാർ ആർ.രശ്മിയും യോഗത്തിൽ നിന്നിറങ്ങിപ്പോയി. സി.പി.എം അംഗങ്ങൾ സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധ സത്യഗ്രഹം നടത്തി.

വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഗവേഷക ബിരുദങ്ങൾ നൽകുന്നതിലടക്കം വി.സി പ്രത്യേക അധികാരമുപയോഗിച്ച് തീരുമാനമെടുക്കും. ഈ മാസം ചേരുന്ന അക്കാഡമിക് കൗൺസിലും ബഡ്‌ജറ്ര് പാസാക്കാൻ ചേരുന്ന സെനറ്റും സംഘർഷ ഭരിതമാവാനാണ് സാദ്ധ്യത. രണ്ടിലും വി.സിയാണ് അദ്ധ്യക്ഷൻ.

ഇ​ന്റേ​ൺ​ഷി​പ് ​കൊ​ള്ള​ ​ത​ട​യ​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ലു​ ​വ​ർ​ഷ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ഥി​ക​ളി​ൽ​ ​നി​ന്ന് ​ഇ​ന്റേ​ൺ​ഷി​പ്പ് ​ഫീ​സി​ന​ത്തി​ൽ​ ​വ​ൻ​ ​തു​ക​ ​ഈ​ടാ​ക്കു​ന്ന​ത് ​ത​ട​യ​ണ​മെ​ന്ന് ​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​ ​യു.​ഡി.​എ​ഫ് ​സി​ൻ​ഡി​ക്കേ​റ്റം​ഗം​ ​വൈ.​അ​ഹ​മ്മ​ദ് ​ഫ​സി​ൽ​ ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗ​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സം​ ​സൗ​ജ​ന്യ​മാ​ക്കു​മെ​ന്ന് ​പ​റ​യു​ന്ന​ ​സ​ർ​ക്കാ​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പോ​ക്ക​റ്റ​ടി​ക്കു​ക​യാ​ണ്.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ,​ ​പൊ​തു​മേ​ഖ​ല​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​സൗ​ജ​ന്യ​മാ​ക്ക​ണം.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഇ​ട​പെ​ട​ണ​മെ​ന്നും​ ​ഫ​സി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

സാ​ങ്കേ​തി​ക​ ​യൂ​ണി.​ ​ബ​ഡ്ജ​റ്റ് ​പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ബ​ഡ്ജ​റ്റ് ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​സി​ൻ​ഡി​ക്കേ​റ്റും​ ​ബോ​ർ​ഡ് ​ഒ​ഫ് ​ഗ​വേ​ണേ​ഴ്സും​ ​പാ​സാ​ക്കി.​ ​സ്റ്റാ​റ്റ്യൂ​ട്ട​റി​ ​ഫി​നാ​ൻ​സ് ​ക​മ്മി​റ്റി​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ബ​ഡ്ജ​റ്റ് ​ര​ണ്ട് ​സ​മി​തി​ക​ളി​ലും​ ​അ​വ​ത​രി​പ്പി​ച്ച് ​പാ​സാ​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മാ​ർ​ച്ച് ​ആ​ദ്യം​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ​സാ​ധാ​ര​ണ​ ​ഗ​തി​യി​ൽ​ ​മാ​ർ​ച്ച് ​അ​വ​സാ​നം​ ​പാ​സാ​ക്കേ​ണ്ട​ ​ബ​ഡ്ജ​റ്റ് ​പാ​സാ​ക്ക​ൽ​ ​ഇ​ത്ത​വ​ണ​ ​നേ​ര​ത്തേ​യാ​ക്കി​യ​ത്.​ ​സി​ൻ​ഡി​ക്കേ​റ്റി​ൽ​ ​ഒ​റ്റ​ ​അ​ജ​ൻ​ഡ​ ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

TAGS: VC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.