
തിരുവനന്തപുരം: ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ഫോട്ടോഗ്രാഫി, റീൽസ് മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.
ഫോട്ടോഗ്രാഫി മത്സരത്തിൽ ആന്റണി വി.ഡി. ഒന്നാം സ്ഥാനവും കെ.ബി. വിജയൻ രണ്ടാം സ്ഥാനവും പ്രമോദ് മൂന്നാം സ്ഥാനവും നേടി. അരവിന്ദൻ മണലി, സുനിൽ കുഴൂര്‍ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. പ്രകൃതി സംരക്ഷണത്തിന്റെ നേർക്കാഴ്ചകൾ ഒപ്പിയെടുത്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.
റീൽസ് മത്സരത്തിൽ നാസർ എടപ്പാൾ പ്രോത്സാഹന സമ്മാനത്തിന് അർഹനായി.
ഛായാഗ്രാഹകൻ കെ.ജി. ജയൻ അദ്ധ്യക്ഷനായ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.10,000 രൂപയും സർട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 7,500 രൂപയുംസർട്ടിഫിക്കറ്റും, മൂന്നാം സമ്മാനം 5,000 രൂപയും സർട്ടിഫിക്കറ്റും, പ്രോത്സാഹന സമ്മാനമായി 2500 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും.സമ്മാനങ്ങൾ 23ന് തിരുവനന്തപുരത്ത് ദേശീയ പരിസ്ഥിതി സമ്മേളന വേദിയിൽ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |