
ആലപ്പുഴ/തിരുവനന്തപുരം : ആലപ്പുഴ മെഡി.കോളജിൽ അഞ്ചു വർഷം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക (ശസ്ത്രക്രിയ ഉപകരണം) കുടുങ്ങിയ സംഭവത്തിൽ ഡോ. ഷാഹിദയ്ക്കും നഴ്സിംഗ് ഓഫീസർ പി.എസ് ധന്യയ്ക്കും സസ്പെൻഷൻ.ഡോ. ഷാഹിദ തിരുവനന്തപുരം എസ്.എ.ടിയിൽ അസോസിയേറ്റ് പ്രൊഫസറാണ്. ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക വിരമിച്ചതിനാൽ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. ഡോ.ലളിതാംബികയും നഴ്സും കൂടിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഉഷയുടെ ഭർത്താവ് അമ്പലപ്പുഴ സി.ഐയ്ക്ക് പരാതി നൽകി.
ശസ്ത്രക്രിയ നടത്തിയവർക്ക് വീഴ്ചയുണ്ടായെന്ന്
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പദ്മകുമാർ നിയോഗിച്ച നാലംഗ വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ട് ഡയറക്ടർ ഒഫ് മെഡിക്കൽ എജ്യുക്കേഷന് കൈമാറിയിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉഷയ്ക്ക് (59) ഇന്ന് ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുക്കും.
സിസ്റ്റത്തിന്റെ തകരാറാണെന്നും ഉപകരണങ്ങൾ എണ്ണി തിട്ടപ്പെടുത്താനുള്ള സംവിധാനമില്ലെന്നും ഡോ. ലളിതാംബിക . ആ ഉപകരണം അഞ്ചല്ല, അമ്പതു വർഷം ഉദരത്തിലിരുന്നാലും കുഴപ്പമില്ലെന്ന് ഡോക്ടറുടെ ബാലിശ പ്രതികരണം. സ്വന്തം അനുഭവത്തിൽ വന്നാൽ ഇങ്ങനെ പറയുമോയെന്ന് മന്ത്രിയുടെ ചോദ്യം. പ്രോട്ടോകോൾ പ്രകാരമുള്ള നഴ്സ് ഇല്ലാതെ സർജറി നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം ഡോക്ടർക്കാണെന്ന് മന്ത്രി.
നേരിട്ട് ശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും രോഗിയെ അറിയില്ലെന്നും ഡോ.ലളിതാംബിക. ഡോക്ടറെ പലതവണ വീട്ടിൽ പോയി കണ്ടിട്ടുണ്ടെന്ന് ഉഷാ ജോസഫിന്റെ മകൻ. തൊഴിലുറപ്പ് തൊഴിലാളിയായ പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് നാൽപ്പതിൽച്ചിറ ഉഷ ജോസഫിന്റെ (59) വയറ്റിൽ ശസ്ത്രക്രിയാഉപകരണം കണ്ടെത്തിയ സംഭവം വൻവിവാദമായി മാറി.
ശസ്ത്രക്രിയ ചെയ്തവർ
ഡോ. ലളിതാംബികയുടെ യൂണിറ്റിന് കീഴിൽ ഡോ. ഷഹീദയാണ് ശസ്ത്രക്രിയ നടത്തിയത്. സീനിയർ റസിഡന്റ് ഡോ.ഭാർഗവിയും ജൂനിയർ റസിഡന്റ് ഡോ.ഗ്രീഷ്മയും സഹായികളായി. ഡോക്ടർമാരായ ബിബി, ജയശ്രീ, ഹരികൃഷ്ണൻ എന്നിവരാണ് അനസ്തേഷ്യയ്ക്ക് നേതൃത്വം നൽകിയത്. നഴ്സിംഗ് ഓഫീസർ പി.എസ്.ധന്യ, ഒ.ടി ചുമതലയുള്ള സീനിയർ നഴ്സിംഗ് ഓഫീസർമാർ സിമി, മഞ്ജു എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നവർ.
കൊവിഡ് കാലമായതിനാൽ ജീവനക്കാർ കുറവായിരുന്നെന്നാണ് ഇവരുടെ മൊഴി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |