
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. മുല്ലപ്പള്ളി രാമചന്ദ്രൻ മുതിർന്ന നേതാവാണ്. ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരളകൗമുദി അഭിമുഖത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ കെ.പി.സി.സി പ്രസിഡന്റുമാർ മത്സരിച്ചതും മത്സരിക്കാതിരുന്നതും കോൺഗ്രസ് രാഷ്ട്രീയ ചരിത്രത്തിലുണ്ട്. എന്നോട് മത്സരിക്കാൻ നിലവിൽ ആരും ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കോൺഗ്രസ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. വിജയസാദ്ധ്യതയും ജനകീയതയുമുള്ളവർ സ്ഥാനാർത്ഥികളാവും. പ്രതിപക്ഷ നേതാവിന്റെ ജാഥ മുന്നോട്ട് പോവുകയല്ലേ. അതിനിടയിൽ ചെറിയ ധാരണകളും ചർച്ചകളും നടക്കുന്നുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം ഹൈക്കമാൻഡാണ് നടത്തുക. ഹൈക്കമാൻഡ് നിർദ്ദേശം അനുസരിക്കുകയെന്നത് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും കടമയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |