
തിരുവനന്തപുരം: നിർമ്മിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വികസനത്തിന് 4 മിഷനുകൾ രൂപീകരിക്കാനുള്ള ഐ.ടി നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. കേരള എ.ഐ. മിഷൻ, കേരള ഇലക്ട്രോണിക്സ് ആൻഡ് സെമികണ്ടക്ടർ മിഷൻ, കേരളഫ്യൂച്ചർ ടെക് മിഷൻ, ഡിജിറ്റൽ ട്രാൻസഫർമേഷൻ മിഷൻ എന്നിവയാണ് രൂപീകരിക്കുക. ഭാവിക്ക് അനുയോജ്യമായ ഒരു ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയായും ഇന്നൊവേഷൻ ഹബ്ബായും അതിവേഗം കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.
വിവിധ ബിസിനസ് യൂണിറ്റുകൾക്ക് പൊതുവായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനാണ് ഡിജിറ്റൽ ട്രാൻസഫർമേഷൻ മിഷൻ. ഡിജിറ്റൽ ഉപകരണങ്ങളുടെ പൊതുശേഖരം, ബിസിനസ് അനലിറ്റിക്‌സ് സൊല്യൂഷനുകൾ, ബുദ്ധിപരമായ കഴിവുകളുള്ള അഗ്രഗേഷൻ പ്ലാറ്റ്‌ഫോമുകൾ, സുരക്ഷിതവും സബ്‌സിഡിയുള്ളതുമായ ക്ലൗഡ് സ്‌പേയ്‌സ്, ജി.പി.യു. തുടങ്ങിയവ ഇതിലൂടെ ലഭ്യമാക്കും.
ബഹിരാകാശ സാങ്കേതിക മേഖലയുടെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഊർജ്ജസ്വലമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്നും ഐ.ടി നയത്തിൽ പറയുന്നു.
കൂടുതൽ ഐ.ടി പാർക്കുകൾ സജ്ജമാക്കാൻ ലാൻഡ് പൂളിംഗ് സംവിധാനം നടപ്പാക്കും. ഡാറ്റാ സെന്ററുകൾക്ക് പ്രോത്സാഹനം നൽകും. തൊഴിൽ നിയമങ്ങൾ ലളിതമാക്കും.
പുതിയ നഗരങ്ങളിലേക്ക് ഐ.ടി പാർക്ക്‌സ് പ്ലഗ് ആൻഡ് പ്ലേ വർക്ക് സ്‌പെയ്‌സ് വിപുലീകരിക്കൽ
ഐ.ടി പാർക്കുകളുടെ സുഗമമായ പ്രവർത്തനം, പ്രകൃതി ദുരന്തങ്ങൾ- പകർച്ചവ്യാധികൾ എന്നിവ നേരിടൽ എന്നിവയ്ക്കായി ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് സ്ഥാപിക്കും.
സ്റ്റാർട്ടപ്പുകൾക്കായി കോ-വർക്കിംഗ് അടിസ്ഥാന സൗകര്യങ്ങൾ, എയ്ഞ്ചൽ നെറ്റ് വർക്കുകൾ, മൈക്രോ വെഞ്ച്വർ ക്യാപിറ്റൽ (വിസി) ട്രാൻസ്ലേഷൻ സെന്ററുകൾ എന്നിവ സ്ഥാപിക്കും. ഐ.ടി വ്യവസായ വികസനത്തിനായി മുലധന സബ്സിഡിയും മറ്റു ആനുകുല്യങ്ങളും നൽകും.
5ലക്ഷം തൊഴിൽ,
10% കയറ്റുമതി
ഐടിയിലും അനുബന്ധമേഖലകളിലുമായി 5,00,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. രാജ്യത്തെ ഐ.ടി വ്യവസായ കയറ്റുമതിയുടെ 10% വിഹിതമെങ്കിലും നേടും.
സ്റ്റാർട്ടപ്പുകളുടെ എണ്ണം 20,000ആക്കും. ഫൈബർ ഒപ്ടിക് കണക്ടിവിറ്റി ഉറപ്പാക്കി എല്ലാ വീടുകളിലും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കും.
നിർമ്മിത ബുദ്ധി, ബ്ലോക്‌ചെയിൻ, ഡാറ്റാ അനലറ്റിക്‌സ് ബയോ ഇൻഫോർമാറ്റിക്സ് എന്നിവയിൽ നൈപുണ്യപരിശീലനം
സ്ത്രീകൾ, വികലാംഗർ, ട്രാൻസ്ജൻഡറുകൾ എന്നിവരുടെ ഐ.ടി സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കും. ഡാറ്റാസ്വകാര്യത ഉറപ്പാക്കാൻ നിയമം.
ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ വിദ്യാഭ്യാസം. അഞ്ച് വർഷത്തിനുള്ളിൽ 25ലക്ഷം വിദ്യാർത്ഥികൾക്ക് പരിശീലനം.
ബഹിരാകാശം, ശൂന്യാകാശം, പ്രതിരോധം, ഇലക്‌ട്രോണിക്‌സ്, നിർമ്മിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ജെനോമിക്സ് മേഖലകളിൽ വളർച്ച
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |