SignIn
Kerala Kaumudi Online
Saturday, 21 February 2026 2.17 AM IST

കേരള സ്റ്റോറിക്കെതിരെ നടപടി വേണം: സി.പി.ഐ

Increase Font Size Decrease Font Size Print Page
v

തിരുവനന്തപുരം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അസത്യങ്ങൾ പ്രചരിപ്പിക്കുന്ന കേരള സ്റ്റോറി 2 എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമൂഹ്യസാംസ്‌കാരിക നേട്ടങ്ങളെ നിരാകരിക്കാനും,​ കേരളം മതതീവ്രവാദത്തിന്റെയും നിർബന്ധിത മത പരിവർത്തനത്തിന്റെയും വിളനിലമാണെന്ന് പ്രചരിപ്പിക്കാനുമാണ് സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ മതവിദ്വേഷം വളർത്തുന്ന പ്രവർത്തനങ്ങളെ
അംഗീകരിക്കാൻ കഴിയില്ല. രണ്ടു വർഷം മുമ്പ് റിലീസ് ചെയ്ത ഒന്നാംഭാഗത്തേക്കാൾ കൂടുതൽ വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.