
സംസ്ഥാനത്ത് ആതുരാലയങ്ങളിലെ ചികിത്സാപ്പിഴവുകൾ തുടർക്കഥയാവുകയാണ്. കർശന നടപടിയില്ലാത്തതാണ് ഇതിനുകാരണം. എല്ലാ സംഭവത്തിലും ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടും. റിപ്പോർട്ടുകൾ കുന്നുകൂടുന്നതല്ലാതെ കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
-----------------------------------------------------------------------------------
കഴിഞ്ഞ നാലുവർഷത്തിനിടെയുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവുകളെക്കുറിച്ച് ഒരു അന്വേഷണം.
2022 ജൂൺ 20
തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ചു. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. കൊച്ചിയിൽ നിന്ന് കൃത്യ സമയത്ത് വൃക്ക എത്തിച്ചെങ്കിലും ആശുപത്രി അധികൃതർ സ്വീകരിക്കാത്തതിനെ തുടർന്നാണ് ശസ്ത്രക്രിയ വൈകിയത്.
2022 നവംബർ 21: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് മന്ത്രിയുടെ നിർദ്ദേശം
2023 ജനുവരി 16: കടുവ ആക്രമണത്തിൽ പരിക്കേറ്റ കർഷൻ മരിച്ചത് വയനാട് മെഡിക്കൽ കോളേജിലെ ചികിത്സാ വീഴ്ചയെത്തുടർന്നെന്ന് പരാതി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം.
2023 ഏപ്രിൽ 18: ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ മരുന്ന് മാറി കുത്തിവച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി റിപ്പോർട്ട് തേടി.
2023 മാർച്ച് 3: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹർഷീനയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങി. മന്ത്രി റിപ്പോർട്ട് തേടി
2023 ജൂൺ 11: നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു. മന്ത്രി റിപ്പോർട്ട് തേടി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം.
2024 മേയ് 14: കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരൽ നാലു വയസുകാരി ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി.
2025 ആഗസ്റ്റ് 29 : തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് കാട്ടാക്കട സ്വദേശി സുമയ്യയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങി. വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
2025 നവംബർ 6: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശിയായ ഓട്ടോഡ്രൈവർ വേണു മരിച്ചു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രിയുടെ നിർദ്ദേശം.
2025 ഡിസംബർ 4: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം ഒമ്പതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്നു. ആരോഗ്യ ഡയറക്ടർ നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
2026 ഫെബ്രുവരി 17: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അടിയന്തര അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |