
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്ര പരിസരത്ത് സുരക്ഷാവീഴ്ച.ഗുരുവായൂരിലെ സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിന് വേണ്ടി ക്ഷേത്രത്തിന് മുകളിൽ ഹെലികാം പറത്തി വീഡയോ ചിത്രീകരിച്ചു.ഹോട്ടലിന്റെ ഇൻസ്റ്റാ പേജിൽ ഒരാഴ്ച മുൻപാണ് വീഡയോ പോസ്റ്റ് ചെയ്തത്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.കേന്ദ്ര സുരക്ഷാ ഏജൻസി അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ് ഗുരുവായൂർ ക്ഷേത്ര പരിസരം.എന്നാൽ,2024ൽ ഹോട്ടലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയാണ് വീഡയോ ചിത്രീകരിച്ചതെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.വീഡയോ പഴയതാണെന്നും ക്ഷേത്രത്തിന്റെ പഴയ ദൃശ്യങ്ങളാണ് വീഡയോയിലുള്ളതെന്നും പൊലീസ് പറഞ്ഞു.പൊലീസ് കേസെടുത്തിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |