
ന്യൂഡൽഹി: ശബരിമല സ്വർണ്ണകൊള്ള കേസിൽ അറസ്റ്റു ചെയ്‌തത് ചോദ്യം ചെയ്‌ത് സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അറസ്റ്റ് നടപടി നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പങ്കജ് ഭണ്ഡാരി ആരോപിക്കുന്നു. ജാമ്യം ലഭിക്കാൻ അർഹതയുണ്ടെന്നും പറയുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |