തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ അവസാന വർഷ ഡിഗ്രി പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ സെനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഡോ. ജി. സുനിൽകുമാർ, ഡോ. വി.എം. ചാക്കോ, ഡോ. സുൽഫി, ഡോ. ഇ. ശ്രീലത, ഡോ. മനോജ് മാത്യൂസ്, ഡോ. ആർ. ജയകുമാർ എന്നിവർ വൈസ് ചാൻസലറോടും പരീക്ഷ കൺട്രോളറോടും ആവശ്യം ഉന്നയിച്ചു.
കാലിക്കറ്റ് സർവകലാശാലയുടെ വിവിധ ഡിഗ്രി പ്രോഗ്രാമുകളുടെ ആറാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് മാസത്തിൽ നടത്തുന്ന അവസരത്തിൽ തന്നെ ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകളിലേക്കുള്ള എൻട്രൻസ് ടെസ്റ്റും നടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചാണ് സെനറ്റ് അംഗങ്ങളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |