തൃശൂർ: ആരോഗ്യവകുപ്പിന്റെ പിഴവുമൂലം ഉണ്ടായ അപകടങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്തുമായി ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും. ഡി.എം.ഒ ഓഫീസ് ഗേറ്റിൽ റീത്ത് വയ്ക്കാൻ ശ്രമിച്ചതോടെയാണ് പ്രവർത്തകരുമായി പൊലീസ് ഏറ്റുമുട്ടിയത്. ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മിഥുൻ മോഹൻ, അഡ്വ. സുഷിൽ ഗോപാൽ,ജില്ലാ വൈസ് പ്രസിഡന്റുമാരായ വിഷ്ണു ചന്ദ്രൻ, കെ.പി. സൂരജ്, അസംബ്ലി പ്രസിഡന്റുമാരായ കെ. സുമേഷ്, ഫൈസൽ ഇബ്രാഹിം, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജെറിൻ സേവ്യർ, ലിയാസ് ബാബു, ടിൽജോ അക്കര, എഡ്വിൻ ആന്റോ, ഹരൺ ബേബി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
