SignIn
Kerala Kaumudi Online
Sunday, 22 February 2026 4.03 AM IST

ഭരണ ട്രാക്കിലും റെക്കോർഡ് വേഗം ചാമ്പ്യൻ കളക്ടർ

Increase Font Size Decrease Font Size Print Page
photo

  • ജനകീയൻ, ഇനി സംസ്ഥാനത്തെ മികച്ച കളക്ടർ

തൃശൂർ: ജില്ലയിലെ ജനകീയ കളക്ടർ അർജുൻ പാണ്ഡ്യൻ സംസ്ഥാനത്തെയും മികച്ച കളക്ടർ. ചുരുങ്ങിയ കാലയളവിനുള്ളിൽ തൃശൂരുകാരുടെ മനസ് കീഴടക്കിയ കളക്ടർക്ക് മികച്ച ജില്ലാ കളക്ടർക്കുള്ള റവന്യു വകുപ്പിന്റെ പുരസ്‌കാരമാണ് ലഭിച്ചത്.

രണ്ടാഴ്ച്ച മുമ്പ് സംസ്ഥാന വനിതാ - ശിശു വികസന വകുപ്പിന്റെ മികച്ച കളക്ടർക്കുള്ള പുരസ്‌കാരവും നേടിയിരുന്നു. കഴിഞ്ഞ തൃശൂർ പൂരം ഭംഗിയായി നടത്തുന്നതിൽ പങ്കുവഹിച്ച് ഏറെ പ്രശംസ നേടി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് അംഗീകാരത്തിലേക്ക് എത്തിച്ചത്. കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്താൻ അങ്കണവാടികളെ കേന്ദ്രീകരിച്ച് ആവിഷ്‌കരിച്ച 'വാ വായിക്കാം' പദ്ധതി ശ്രദ്ധേയമായി. മീറ്റ് യുവർ കളക്ടർ ', 'ഗെറ്റ് സെറ്റ് തൃശൂർ' പാരന്റിംഗ് ക്യാമ്പയിൻ ' ആദിവാസി വിഭാഗത്തിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസവും ജോലിയും ഉറപ്പുവരുത്താൻ അവബോധ ക്ലാസ് നൽകുന്ന ഉദ്യമം 'കനവ് ', ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി 'ഐ ആം യുവർ സാന്ത' ഉൾപ്പെടെയുള്ള പരിപാടികൾ, വിനോദയാത്രകൾ തുടങ്ങി കുട്ടികളെ കേന്ദ്രീകരിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തി. ഭിന്നശേഷി കുട്ടികൾക്കായുള്ള' കൂടെ' പദ്ധതിയും ശ്രദ്ധ നേടി. ജില്ലയിലെ 47-ാമത്തെ കളക്ടറാണ്.

വഹിച്ച പദവികൾ

ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, ലേബർ കമ്മിഷണർ, കണ്ണൂർ അസി. കളക്ടർ, ഒറ്റപ്പാലം, മാനന്തവാടി സബ് കളക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, ഇടുക്കി ഡവലപ്‌മെന്റ് കമ്മിഷണർ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിന്റ് കമ്മിഷണർ, ലാൻഡ് ബോർഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

പി.​എ.​വി​ഭൂ​ഷ​ണ​നും​ ​നേ​ട്ടം

തൃ​ശൂ​ർ​:​ ​മി​ക​ച്ച​ ​റ​വ​ന്യൂ​ ​റി​ക്ക​വ​റി​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​റാ​യി​ ​പി.​എ.​വി​ഭൂ​ഷ​ണ​നെ​ ​തെ​ര​ഞ്ഞെ​ടു​ത്തു.​ ​പി.​എ.​വി​ഭൂ​ഷ​ണ​ൻ​ ​ഈ​ ​വ​ർ​ഷം​ ​വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് ​അം​ഗീ​കാ​രം.​ ​മ​ണ്ണാ​ർ​ക്കാ​ട് ​ത​ഹ​സീ​ൽ​ദാ​ർ,​ ​പാ​ല​ക്കാ​ട് ​ആ​ർ.​ഡി.​ഒ.​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​എ​ന്നീ​ ​നി​ല​യി​ൽ​ ​സേ​വ​നം​ ​അ​നു​ഷ്ഠി​ച്ചു.​ ​ര​ണ്ടു​ ​ത​വ​ണ​ ​തൃ​ശൂ​ർ​ ​ആ​ർ.​ഡി.​ഒ​യാ​യി.​ 2021​ ​മു​ത​ൽ​ ​തൃ​ശൂ​ർ​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​റാ​ണ്.​ ​മ​ണ്ണാ​ർ​ക്കാ​ട് ​ത​ഹ​സീ​ൽ​ദാ​ർ​ ​ആ​യി​രി​ക്കെ​ ​'​ഓ​പ്പ​റേ​ഷ​ൻ​ ​അ​ന​ന്ത​'​എ​ന്ന​ ​പേ​രി​ൽ​ ​മ​ണ്ണാ​ർ​ക്കാ​ട് ​ടൗ​ണി​ലെ​ ​പു​റ​മ്പോ​ക്ക് ​ക​യ്യേ​റ്റ​ങ്ങ​ൾ​ ​ഒ​ഴി​പ്പി​ച്ച് ​ടൗ​ൺ​ ​വി​ക​സ​ന​ത്തി​ന് ​സ​ബ് ​ക​ള​ക്ട​ർ​ ​പി.​ബി.​നൂ​ഹ്ബാ​വ​യോ​ടൊ​പ്പം​ ​നേ​തൃ​ത്വം​ ​ന​ൽ​കി.
മ​റ്റ് ​പു​ര​സ്‌​കാ​ര​ങ്ങ​ളും​ ​ജി​ല്ല​യെ​ ​തേ​ടി​യെ​ത്തി.​ ​സം​സ്ഥാ​ന​ത്തെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​താ​ലൂ​ക്ക് ​ഓ​ഫീ​സ് ​തൃ​ശൂ​രാ​ണ്.​ ​മി​ക​ച്ച​ ​സ്‌​പെ​ഷ്യ​ൽ​ ​ത​ഹ​സി​ൽ​ദാ​ർ​ ​ടി.​ജി.​ബി​ന്ദു,​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ് ​അ​യ്യ​ന്തോ​ൾ,​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​മാ​ർ​ ​ടി.​കെ.​അ​നി​ൽ​ ​കു​മാ​ർ​ ​(​ഇ​രി​ങ്ങാ​പു​റം​),​ ​സാ​ഹി​റ​ ​ബീ​വി​(​നെ​ട്ടി​ശ്ശേ​രി​),​ ​ടി.​ആ​ർ.​പ്ര​ശാ​ന്ത്(​ ​മേ​ത്ത​ല​)​ ​എ​ന്നി​വ​രാ​ണ് ​പു​ര​സ്‌​കാ​രം​ ​നേ​ടി​യ​ ​മ​റ്റു​ള്ള​വ​ർ.


ജോലി ചെയ്തതിൽ ഏറ്റവും മനോഹരമായ സ്ഥലം തൃശൂരാണ്. അംഗീകാരം ഏറെ സന്തോഷം പകരുന്നു.
( അർജുൻ പാണ്ഡ്യൻ, ജില്ലാ കളക്ടർ )

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.