
തൃശൂർ: കർഷകനെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ എന്ന മുദ്രാവാക്യവുമായി വന്യജീവി ആക്രമണം രൂക്ഷമായ സംസ്ഥാനത്തെ 30 നിയമസഭാ മണ്ഡലങ്ങളിൽ സ്വന്തമായി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനൊരുങ്ങി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ). കിഫയുടെ അവകാശപത്രികയിലെ നിർദേശങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ രാഷ്ട്രീയപാർട്ടികൾ വിസമ്മതിച്ചാൽ സ്ഥാനാർത്ഥികളെ നിറുത്തും. ജില്ലയിൽ ചാലക്കുടി, ചേലക്കര, ഒല്ലൂർ, പുതുക്കാട്, വടക്കാഞ്ചേരി, ചേലക്കര, ഒല്ലൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും. കിഫയ്ക്ക് സംസ്ഥാനത്ത് പതിനായിരം അംഗങ്ങളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കർഷകർക്കൊപ്പം നിൽക്കുമെന്ന് എഴുതി ഒപ്പിട്ടു നൽകിയ സ്ഥാനാർത്ഥികളാണ് വിജയിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ചെയർമാൻ അലക്‌സ് ഒഴുകയിൽ, ജോസ് വർക്കി, ജിനോ ജോർജ്, ഇ.ജെ. സണ്ണി, ടി.ജി. ജെയ്‌മോൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
