
തിരുവനന്തപുരം: ബി.ജെ.പി നേതാവ് ശ്രീധരൻപിള്ള പറഞ്ഞാൽ ശബരിമല നട അടയ്ക്കാൻ തന്ത്രിക്ക് എന്തധികാരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അയ്യപ്പനെക്കാൾ വലിയ ശ്രീധരൻപിള്ളയുണ്ടോ. ക്ഷേത്ര കാര്യങ്ങളിൽ രാഷ്ട്രീയമായി ഇടപെട്ട് ലാഭം കൊയ്യുന്നവരാണ് ബി.ജെ.പിയും കോൺഗ്രസുമെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിശ്വാസിക്ക് അയ്യപ്പനാണ് എല്ലാം. മതഭ്രാന്തിന്റെ വിത്ത് വിതച്ച് തമ്മിൽ തല്ലിച്ച് ലാഭം കൊയ്യുന്ന തീവ്രവാദ പ്രവണത എല്ലാ മതങ്ങളിലുമുണ്ട്. അതിനെയാണ് ഞങ്ങൾ എതിർക്കുന്നത്. ദൈവത്തിന്റെയോ, ക്ഷേത്രത്തിന്റെയോ വക സ്വത്തുക്കുൾ ആര് അപഹരിച്ചാലും അവർക്ക് മാപ്പില്ലെന്നാണ് എൽ.ഡി.എഫ് നിലപാട്. തന്ത്രിയ്ക്കും ഇത് ബാധകമാണ്. ആർക്ക് ജാമ്യം കിട്ടിയാലും എസ്.ഐ.ടിയുടെ അന്വേഷണത്തെ ബാധിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |