
, നഴ്സിനും ഒഴിഞ്ഞുമാറാനാകില്ല
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പിഴവുകൾ എണ്ണിപ്പറഞ്ഞ് ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട്. സസ്‌പെൻഷനിലായ ഡോ.ഷാഹിദയ്ക്കും നഴ്സിംഗ് ഓഫീസർ ധന്യയ്ക്കും സംഭവത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
അന്വേഷണ സംഘം കൈമാറിയ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിശ്വനാഥൻ ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേയ്ക്ക് കൈമാറി. മന്ത്രിതലത്തിൽ കൂടിയാലോചന നടത്തിയശേഷം നടപടിയുണ്ടാകും.
മന:പൂർവമല്ലെങ്കിലും ഗുരുതരമായ അശ്രദ്ധയാണുണ്ടായതെന്നും റിപ്പോർട്ടിലുണ്ട്. ശസ്ത്രക്രിയയ്ക്കിടെ രക്തസ്രാവം തടയാൻ ഉപയോഗിച്ച കത്രികയ്ക്ക് സമാനമായ ആർട്ടറി ഫോർസെപ്‌സ് വയറ്റിൽ നിന്ന് തിരിച്ചെടുക്കാത്തത് ഡോക്ടറുടെ പിഴവാണ്. ഉപകരണങ്ങൾ ശസ്ത്രക്രിയയ്ക്ക് ശേഷം എണ്ണി തിട്ടപ്പെടുത്തി അണുവിമുക്തമാക്കേണ്ടത് നഴ്സിംഗ് ഓഫീസറുടെ ജോലിയാണ്. സംഭവത്തിൽ ഡോക്ടർക്കും നഴ്സിംഗ് ഓഫീസർക്കും തുല്യഉത്തരവാദിത്വമുണ്ട്.
ബോധപൂർവമല്ലെങ്കിലും ഇത്തരം പിഴവുകൾ പാടില്ല. ജോലി തിരക്കിന്റെ ഭാഗമായാണ് ഇരുവരും ഇത് ശ്രദ്ധിക്കാതെ പോയതെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |