SignIn
Kerala Kaumudi Online
Sunday, 22 February 2026 7.56 PM IST

ഈ നാളുകാർ ഇനി വിഷമിക്കേണ്ട; നാളെ ഭാഗ്യം അനുകൂലം, അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും

Increase Font Size Decrease Font Size Print Page
astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ഫെബ്രുവരി 23 - 1199 കുംഭം 11 തിങ്കളാഴ്ച . ( 24 നാഴിക 29 വിനാഴിക വരെ ഭരണി ശേഷം കാർത്തിക നക്ഷത്രം) [ ഷഷ്ഠി തിഥി 5 നാഴിക 59 വിനാഴിക വരെ ] ( രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )

അശ്വതി: ഭാഗ്യം അനുകൂലമായി നില്‍ക്കുന്നു, ഉത്തരവാദിത്വത്തോടെ ജോലി ചെയ്തു തീര്‍ക്കും.

ഭരണി: കലാപരമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും, ജോലിക്കുള്ള അറിയിപ്പുകള്‍ കിട്ടും.

കാര്‍ത്തിക: ദാമ്പത്യ സുഖകൂടുതല്‍, രോഗശാന്തിയും മനസമാധാനവും.

രോഹിണി: സാമ്പത്തികമായി മേന്മയുള്ള സമയം, ഹോട്ടല്‍ രംഗത്ത് നിന്നും കൂടുതല്‍ വരുമാനം.

മകയിരം: മകള്‍ക്ക് വിവാഹത്തിനുണ്ടായിരുന്ന തടസങ്ങള്‍ അകലും, വാഹനഭാഗ്യം സിദ്ധിക്കും.

തിരുവാതിര: സ്ത്രീകള്‍ക്ക് തൊഴില്‍ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങള്‍ കിട്ടും.

പുണര്‍തം: അപ്രതീക്ഷിത ധനനേട്ടം, അസ്ഥി വേദനയ്ക്ക് നേരിയതോതില്‍ ശമനം.

പൂയം: വാഹന ക്രയവിക്രയങ്ങളില്‍ ലാഭവും നേട്ടവും, സര്‍ക്കാര്‍ ആനുകൂല്ല്യം കിട്ടും.

ആയില്യം: സ്വന്തം കൗശലം കൊണ്ടി ദുഷ്കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികള്‍ വരുതിയിലാകും.

മകം: സമ്മാനാദികള്‍ ലഭിക്കും, ആഡംബര വസ്തുക്കളുടെ ശേഖരം വര്‍ദ്ധിപ്പിക്കും.

പൂരം: സന്താനങ്ങള്‍ക്ക് അസുഖം, ജോലിക്കൂടുതല്‍ അനുഭവപ്പെടും.

ഉത്രം: രോഗം മൂലമുള്ള കഷ്ടപ്പാട് വര്‍ദ്ധിക്കും, പങ്കാളിയെ തൊഴില്‍ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും.

അത്തം: പണയത്തിലിരിക്കുന്ന ഉരുപ്പടികള്‍ നഷ്ടപ്പെടാതെ നോക്കണം, വിവാഹക്കാര്യത്തില്‍ അന്യരുടെ ഇടപെടല്‍ മൂലം അസ്വസ്ഥതകള്‍.

ചിത്തിര: അന്യദേശത്ത് തൊഴിലില്‍ കുഴപ്പങ്ങള്‍, ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും.

ചോതി: ദാമ്പത്യ സുഖം, ഇഷ്ടഭക്ഷണ ലബ്ധി, വിനോദയാത്ര.

വിശാഖം: കരാറുകളിലൂടെ ധനപ്രാപ്തി, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമായിരിക്കും.

അനിഴം: ആപത്തുകളില്‍ നിന്നും അത്ഭുതമായി രക്ഷപെടും, ചതിയില്‍ അകപ്പെടും.

കേട്ട: ജോലിഭാരം കുറയും, മറ്റുള്ളവരുടെ സഹായത്താല്‍ കാര്യങ്ങള്‍ അനുകൂലമാക്കും.

മൂലം: പിതാവില്‍നിന്നും അനുകൂല നിലപാട്, മനസുഖം അനുഭവത്തില്‍ വരും.

പൂരാടം: അന്യരുടെ പ്രയാസത്തില്‍ സമാശ്വാസം കൊടുക്കും, യാത്രയില്‍ നേട്ടം.

ഉത്രാടം: പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിധാരണകള്‍ മാറിക്കിട്ടും.

തിരുവോണം: ദാനകര്‍മ്മങ്ങള്‍ നടത്തും, ഇന്റർവ്യൂകളില്‍ ജയം.

അവിട്ടം: തീരുമാനങ്ങളില്‍ കര്‍ക്കശ നിലപാടെടുക്കും, വര്‍ദ്ധിച്ച ധനചിലവ്.

ചതയം: കുടുംബ ഭദ്രത കൈവരിക്കും, ജോലിയില്‍ നിന്നും കൂടുതല്‍ വരുമാനം.

പൂരുരുട്ടാതി: ധനം സമ്പാദിക്കാന്‍ നന്നേ ബുദ്ധിമുട്ടും, കര്‍മ്മരംഗത്ത് പ്രയാസങ്ങള്‍.

ഉത്തൃട്ടാതി: കുടുംബത്തില്‍ സമാധാനം കിട്ടുന്ന പ്രവൃത്തികള്‍ കാഴ്ചവയ്ക്കും, ധനനേട്ടം.

രേവതി: ലഹരിയുടെ ഉപയോഗം മൂലം തൊഴിലില്‍പ്രശ്നങ്ങള്‍, അനാവശ്യമായ കലഹങ്ങള്‍.

TAGS: ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.