
തിരുവനന്തപുരം: 'ഹില്ലി അക്വ'യുടെ ഉത്പാദനം ഉയർത്തി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ. വേനൽക്കാലത്തെ വർദ്ധിച്ച ആവശ്യകത മുന്നിൽകണ്ടാണിത്. നേരത്തെ പ്രതിദിനം 60,000 കുപ്പിവെള്ളം ഉത്പാദിപ്പിച്ചിരുന്നിടത് 80,000 ബോട്ടിലുകളായി ഉയർത്തി. ഇതോടെ ഷിഫ്റ്റുകൾ കൂട്ടി കൂടുതൽ ജീവനക്കാരെ പ്ലാൻറുകളിൽ നിയോഗിച്ചു.
അരുവിക്കര,തൊടുപുഴ പ്ലാന്റുകളിൽ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വ ആലുവ,കട്ടപ്പന എന്നിവിടങ്ങളിൽ മാർച്ചിൽ പ്രവർത്തനം ആരംഭിക്കുന്നുണ്ട്. ആലുവയിൽ 20 ലിറ്റർ കുടിവെള്ള ജാറുകൾ നിർമ്മിക്കാനുള്ള പ്ലാന്റാണ് ഒരുക്കുക.
വേനലിൽ ഗുണമേന്മയുള്ള കുപ്പിവെള്ളം ആവശ്യക്കാർക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിപണശൃംഖല വിപുലീകരണത്തിനും നടപടി സ്വീകരിച്ചിട്ടുണ്ട്. താലൂക്ക് അടിസ്ഥാനത്തിൽ ഡീലർമാരെ ഇല്ലാത്തയിടത്തം ഉടൻ ചുതലപ്പെടുത്തും. സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 10 കോടിയുടെ വില്പനയാണ് പ്രതീക്ഷിക്കുന്നത്. കുപ്പിവെള്ളത്തിന്റെ ജി.എസ്.ടി കുറഞ്ഞത് വരുമാനത്തിൽ കുറവുണ്ടാക്കിയെങ്കിലും വില്പന വർദ്ധിച്ചിട്ടുണ്ട്.
ഹില്ലി അക്വ (ഒരുലിറ്റർ)ഡീലർക്ക് നൽകുന്നത്...................................5.98 രൂപ
കുപ്പിയിൽ രേഖപ്പെടുത്തിയിട്ടുള്ള ചില്ലറ വില്പന................................15 രൂപ
റേഷൻകടകൾ,ജയിൽ ഔട്ട്‌ലെറ്റുകൾ തുടങ്ങിയിടങ്ങളിൽ..........10 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |